ദേശീയം

മകളോടൊപ്പം ഇരിക്കുമ്പോള്‍ ഭീകരര്‍ വെടിവെച്ചു; കശ്മീരില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു, ഏഴുവയസ്സുകാരിക്ക് ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീരവാദികളുടെ വെടിയേറ്റ് പൊലീസ് ഓഫീസര്‍ കൊല്ലപ്പെട്ടു. ഏഴു വയസ്സുകാരി മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചര്‍ മേഖലയിലെ സൗറയില്‍ നിന്നുള്ള കോണ്‍സ്റ്റബിള്‍ സയ്ഫുള്ള ഖാദ്രിയാണ് കൊല്ലപ്പെട്ടത്. വീട്ടില്‍ വെച്ചാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. 

മകള്‍ക്കൊപ്പം ഇരിക്കുന്ന സമയത്താണ് ഭീകര്‍ സെയ്ഫുള്ളയ്ക്ക് നേരെ വെടിയുതിര്‍ത്ത്. കുട്ടിയുടെ വലത് കൈയ്ക്കാണ് വെടിയേറ്റത്. 

ആക്രമണം നടന്നതിന് പിന്നാലെ ഖാദ്രിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ആക്രമണത്തിന് പിന്നാലെ, ഭീകരര്‍ക്ക് വേണ്ടി പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചു. 

കശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ ഈ മാസം നടക്കുന്ന മൂന്നാമത്തെ ആക്രമണമാണ് ഇത്. മെയ് ഏഴിന് ഐവ പാലത്തില്‍ വെച്ച് പൊലീസുകാരനെ വെടിവെച്ചു കൊന്നിരുന്നു. പുല്‍വാമയില്‍ മെയ് 13ന് മറ്റൊരു പൊലീസുകാരനും കൊല്ലപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ കസ്റ്റഡിയില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

പൂഞ്ചില്‍ വ്യോമസേനയുടെ വാഹനവ്യൂഹത്തിനു നേരെ ഭീകരാക്രമണം; അഞ്ച് സൈനികര്‍ക്ക് പരിക്ക്

കാണാതായ കോൺ​ഗ്രസ് നേതാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ തോട്ടത്തിൽ: അന്വേഷണം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ