ദേശീയം

ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ സഹോദരന്‍ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

സേലം: ചന്ദനക്കൊള്ളക്കാരന്‍ വീരപ്പന്റെ മൂത്ത സഹോദരന്‍ മാതേയന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയസ്തംഭനത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെത്തുടര്‍ന്ന് മാതേയനെ സേലം മോഹന്‍ കുമാരമംഗലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 

കൊലപാതകക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മാതേയന്‍ സേലം സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്നു. ഇതിനിടെ മെയ് ഒന്നിനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. 

ഫോറസ്റ്റ് റെയ്ഞ്ചര്‍ ചിദംബരത്തെ കൊലപ്പെടുത്തിയ കേസില്‍ 1987 ലാണ് ബംഗാലപുഡൂര്‍ പൊലീസ് മാതേയനെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ 34 വര്‍ഷമായി ഇയാള്‍ സേലം ജയിലിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു