ദേശീയം

കു‌ട്ടികൾക്കും ​ഗർഭിണികൾക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകൾ: എല്ലാം കോവിൻ പോർട്ടൽ വഴിയാക്കും 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: കു‌ട്ടികൾക്കും ​ഗർഭിണികൾക്കുമുള്ള എല്ലാ പ്രതിരോധ കുത്തിവെപ്പുകളും കോവിൻ പോർട്ടൽ വഴിയാക്കാൻ കേന്ദ്രസർക്കാർ. പോർട്ടൽ പുനർനിർമ്മിച്ച് പോളിയോ, ഡിഫ്തീരിയ, ടെറ്റനസ്, അഞ്ചാംപനി, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ 12 പ്രതിരോധ കുത്തിവയ്പ്പുകൾ ഇതുവഴി വിതരണം ചെയ്യാനാണ് നീക്കം. ദേശീയ ആരോ​ഗ്യ അതോറിറ്റി (എൻഎച്ച്എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആർ എസ് ശർമയാണ് ഇക്കാര്യം അറിയിച്ചത്. 

രാജ്യത്ത് നടത്തിവരുന്ന കോവിഡ് വാക്സിനേഷൻ യജ്ഞം കോവിൻ പോർട്ടൽ വഴി വിജയകരമായതിന് പിന്നാലെയാണ് തീരുമാനം. ആദ്യ രണ്ടുഘട്ടങ്ങളിൽ , പ്രതിദിനം 20-30 ലക്ഷം ഡോസുകൾ വിതരണംചെയ്തത് മൂന്നാം ഘട്ടമായപ്പോൾ വാക്സിൻ വിതരണം രണ്ടരക്കോടിവരെയായി ഉയർന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ