ദേശീയം

രണ്ടു ജോലി ചെയ്താല്‍ രണ്ടു പെന്‍ഷന്‍; അവ്യക്തത നീക്കി കേന്ദ്ര സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഒരാള്‍ ചെയ്ത രണ്ടു സര്‍ക്കാര്‍ ജോലികളുടെ പേരില്‍ അയാളുടെ കുടുംബത്തിനു രണ്ടു കുടുംബ പെന്‍ഷനുകള്‍ക്ക് അര്‍ഹതയുണ്ടെന്നു കേന്ദ്ര പെന്‍ഷന്‍ വകുപ്പ്.  2021ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ ചട്ടം അനുസരിച്ച് രണ്ടു പെന്‍ഷന്‍വാങ്ങുന്നതിനു തടസ്സമില്ലെന്ന് വകുപ്പ് വ്യക്തമാക്കി.

മുന്‍പു കുടുംബ പെന്‍ഷന്‍ സംബന്ധിച്ച നിയമമനുസരിച്ച് രണ്ടു പെന്‍ഷന്‍ വാങ്ങൂന്നതിനു വിലക്കുണ്ടായിരുന്നു. എന്നാല്‍ 2021ലെ സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ ചട്ടങ്ങളില്‍ വിലക്കു നീക്കിയെന്നും കേന്ദ്രം അറിയിച്ചു. 

പുതിയ ഉത്തരവ് അനുസരിച്ച് ഒരാള്‍ സൈനിക സേവനം കഴിഞ്ഞു മറ്റൊരു സര്‍ക്കാര്‍ ജോലിയും ചെയ്‌തെങ്കില്‍ 2 കുടുംബപെന്‍ഷനും അര്‍ഹതയുണ്ടായിരിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു