ദേശീയം

ബീഫ് വില്‍പ്പനയുടെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; രണ്ടുപേരെ അര്‍ധ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചു, ബെല്‍റ്റ് കൊണ്ട്‌ മര്‍ദ്ദനം, ദൃശ്യങ്ങള്‍ പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ബീഫ് വില്‍പ്പനയുടെ പേരില്‍ രണ്ടുപേര്‍ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. പൊതുസ്ഥലത്ത് ആളുകള്‍ നോക്കിനില്‍ക്കേ ഇരുവരുടെയും വസ്ത്രം അഴിപ്പിച്ച് റോഡിലൂടെ നടത്തിച്ചു. കൂടാതെ ബെല്‍റ്റ് കൊണ്ട് ഇരുവരെയും ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു.

ബിലാസ്പൂര്‍ ജില്ലയിലാണ് സംഭവം. അടിവസ്ത്രം മാത്രം ധരിച്ച് ഇരുവരും റോഡിലൂടെ നടന്നുപോകുന്നത് വീഡിയോയില്‍ വ്യക്തമാണ്. ബെല്‍റ്റ് ഉപയോഗിച്ച് ഇരുവരെയും മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. നാട്ടുകാര്‍ തന്നെയാണ് വീഡിയോ പകര്‍ത്തിയത്.

മര്‍ദ്ദനമേറ്റ രണ്ടുപേരുടെയും കൈയില്‍ നിന്ന് 33 കിലോഗ്രാം ബീഫാണ് പിടികൂടിയത്. 50കാരനായ നര്‍സിങ് ദാസ്, 52കാരനായ രാംനിവാസ് മെഹര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. വെളുത്ത ചാക്കില്‍ കെട്ടി ഇരുചക്രവാഹനത്തില്‍ ബീഫ് കൊണ്ടുപോകുമ്പോഴാണ് നാട്ടുകാര്‍ ഇടപെട്ടത്. ഇതില്‍ എന്താണ് എന്ന നാട്ടുകാരുടെ ചോദ്യത്തിന് ബീഫ് ആണ് എന്ന് മറുപടി നല്‍കി. പിന്നാലെയായിരുന്നു മര്‍ദ്ദനമെന്ന് പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്