ദേശീയം

ലിഫ്റ്റില്‍ കുടുങ്ങി, പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗം താഴേക്കു പതിച്ചു; 62കാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ലിഫ്റ്റില്‍ കുടുങ്ങിയ അറുപത്തിരണ്ടുകാരി മരിച്ചു. നാലാം നിലയില്‍നിന്നു താഴേക്കു വരുന്നതിനിടെ ലിഫ്റ്റ് നിലയ്ക്കുകയായിരുന്നു. പിന്നീട് ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ അതിവേഗത്തില്‍ താഴേക്കു പതിച്ചു.

ചാര്‍പോക്കിലാണ് സംഭവം. നാലാം നിലയിലെ വീട്ടില്‍നിന്നു പ്രഭാത സവാരിക്കായി പുറത്തേക്കു വരികയായിരുന്നു സ്ത്രീ. നാലാം നിലയ്ക്കും മൂന്നാം നിലയ്ക്കും ഇടയില്‍ വച്ച് ലിഫ്റ്റ് നിലച്ചു. അമ്മയുടെ നിലവിളി കേട്ട് മകന്‍ എത്തി ലിഫ്റ്റ് തുറക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതിനിടെ മകനു ഇലക്ട്രിക് ഷോക്ക് ഏറ്റു. ഒപ്പം കറന്റ് ഓഫ് ആവുകയും ചെയ്തു.

സെക്യൂരിറ്റി ജീവനക്കാര്‍ എത്തി ലിഫ്റ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ അതിവേഗം താഴേക്കു പതിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ് സ്ത്രിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം