ദേശീയം

തിളച്ച പരിപ്പുകറിയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ തലമുണ്ഡനം ചെയ്യുന്ന ചടങ്ങിനിടെ, തിളച്ച പരിപ്പുകറിയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. കളിച്ചു കൊണ്ടിരിക്കേ, അബദ്ധത്തില്‍ പരിപ്പുകറിയുടെ പാത്രത്തില്‍ വീഴുകയായിരുന്നു.

അംരോഹ ജില്ലയിലെ കരണ്‍പൂര്‍ സുതാരി ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അഞ്ചുവയസുകാരന്റെ തലമുണ്ഡന ചടങ്ങ് ദുരന്തത്തില്‍ കലാശിക്കുകയായിരുന്നു. തിളച്ച പരിപ്പുകറിയുടെ പാത്രത്തില്‍ വീണ് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 

മുറിയില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ പരിപ്പുകറി തയ്യാറാക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രത്തില്‍ കുട്ടി വീണത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അതിഥികളെ സ്വീകരിക്കാന്‍ മാതാപിതാക്കകള്‍ പോയ സമയത്ത്, കുട്ടി മുറിക്കുള്ളില്‍ ആയിരുന്നു. കട്ടിലിലേക്ക് ചാടി കയറിയും തിരിച്ചു ചാടിയും കളിക്കുന്നതിനിടെയാണ് തൊട്ടടുത്ത് വച്ചിരുന്ന പാത്രത്തിലേക്ക് അബദ്ധത്തില്‍ കുട്ടി വീണതെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു