ദേശീയം

ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി; എംഎല്‍എ രാജിവെച്ചു; ബിജെപിയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. കോണ്‍ഗ്രസിന്റെ തലാലയില്‍ നിന്നുള്ള എംഎല്‍എ ഭഗവന്‍ഭായ് ഡി ബരാദ് രാജിവെച്ചു. സ്പീക്കര്‍ ഡോ. നിര്‍മ്മല ബെന്‍ ആചാര്യയ്ക്ക് രാജിക്കത്ത് കൈമാറി. 

കോണ്‍ഗ്രസിന്റെ എല്ലാ പദവികളില്‍ നിന്നും രാജിവെക്കുന്നതായി ഭഗവന്‍ഭായ് ഡി ബരാദ് അറിയിച്ചു. പാര്‍ട്ടി പ്രാഥമിക അംഗത്വവും അദ്ദേഹം ഉപേക്ഷിച്ചു. തന്റെ രാജിക്കത്ത് ഉടന്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ ആചാര്യ ദേവവ്രതിനോടും  ഭഗവന്‍ഭായ് ആവശ്യപ്പെട്ടു. ഭഗവന്‍ഭായ് ബരാദ് ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും 11 തവണ എംഎല്‍എയുമായിരുന്ന മോഹന്‍ സിങ്ങ്  രത് വ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു. പ്രമുഖ ഗോത്രവര്‍ഗ നേതാവായ രത് വയും മക്കളായ രജുഭായ് രത് വ, രഞ്ജിത് ഭായ് രത് വ എന്നിവര്‍ അഹമ്മദാബാദിൽ നടന്ന ചടങ്ങിൽ വെച്ച് ബിജെപിയില്‍ ചേര്‍ന്നു. ഗുജറാത്തില്‍ ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിന് നടക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍

“ഇയാളാര്, അന്നദാതാവായ പൊന്നുതമ്പുരാനോ?, എന്തായാലും അരിച്ചെട്ടിയാർ ഇരുന്നാലും, വന്ന കാലിൽ നിൽക്കാതെ''

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്