ദേശീയം

പതഞ്ജലി ഉത്പന്നങ്ങളുടെ നിരോധനം പിൻവലിച്ചു; തുടർന്നും വിൽക്കാമെന്ന് ഉത്തരാഖണ്ഡ് സർക്കാർ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പതഞ്ജലി ഉത്പന്നങ്ങളുടെ നിർമാതാക്കളായ ദിവ്യ ഫാർമസിക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി ഉത്തരാഖണ്ഡ്. ഉത്തരാഖണ്ഡ് ആയുർവേദ, യൂനാനി ലൈസൻസിങ് അതോറിറ്റിയാണ് നിരോധനം നീക്കിയതായി അറിയിച്ചത്. നിരോധനം തങ്ങൾക്ക് സംഭവിച്ച തെറ്റാണെന്നും ഉത്പാദനം തുടരാൻ ദിവ്യ ഫാർമസിക്ക് അനുമതി നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 

നിരോധനം ഏർപ്പെടുത്തുന്നതിന് മുമ്പ് കമ്പനിക്ക് അവരുടെ ഭാ​ഗം വ്യക്തമാക്കാനുള്ള സമയം നൽകണമായിരുന്നെന്നാണ് അധികൃതരുടെ വിശദീകരണം. സംഭവിച്ച തെറ്റ് കൃത്യസമയത്ത് തിരുത്തിയതിന് ഉത്തരാഖണ്ഡ് സർക്കാറിനോട് നന്ദിയുണ്ടെന്ന് പതഞ്ജലി ഗ്രൂപ്പ് വക്താവ് പ്രതികരിച്ചു. 

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്നും മരുന്നു നിർമാണ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടാണ് ദിവ്യ ഫാർമസിയുടെ പ്രവർത്തനമെന്നും കേരളത്തിൽനിന്നുള്ള ഡോക്ടർ കെവി ബാബു നൽകിയ പരാതിയിലാണ് ലൈസൻസിംഗ് അതോറിറ്റി നവംബർ ആദ്യം അഞ്ച് മരുന്നുകളുടെ ഉത്പാദനം നിരോധിച്ച് ഉത്തരവിറക്കിയത്. ബിപിഗ്രിറ്റ്, മധുഗ്രിറ്റ്, തൈറോഗ്രിറ്റ്, ലിപിഡോം, ഐഗ്രിറ്റ് എന്നിവയുടെ നിർമാണ വിവരങ്ങൾ അറിയിക്കാനാണ്, ബാബ രാംദേവിന്റെ നേതൃത്വത്തിലുള്ള കമ്പനിക്ക് നിർദേശം. രക്തസമ്മർദം, പ്രമേഹം, ഗോയിറ്റർ, ഗ്ലൂക്കോമ, കൊളസ്‌ട്രോൾ എന്നിവയ്ക്കുള്ള മരുന്നുകൾ എന്ന പേരിലാണ് ഇവ വിപണനം ചെയ്യുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു