ദേശീയം

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹം 70 കഷണങ്ങളാക്കി; തലയുള്‍പ്പടെ ശരീരഭാഗങ്ങള്‍ ഫ്രീസറില്‍; ശ്രദ്ധ മോഡല്‍ കൊലപാതകം മുന്‍പും

സമകാലിക മലയാളം ഡെസ്ക്

ഡെറാഢൂണ്‍: കാമുകിയെ കൊലപ്പെടുത്തി ശരീരം 35 കഷണങ്ങളായി മുറിച്ച് നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിച്ച മുംബൈ സ്വദേശി അഫ്താബ് അമീന്‍ പൂനവാല  നടത്തിയ കൊലപാതകത്തിന് സമാനമായ രീതിയിലാണ് ഡെറാഢൂണ്‍ സ്വദേശിയായ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായ രാജേഷ് ഗുലാത്തി ഭാര്യ അനുപമയെ കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം യുവതിയുടെ മൃതദേഹം ഇലക്ട്രിക്ക് ഈര്‍ച്ചവാള്‍ ഉപയോഗിച്ച് 70 കഷണങ്ങളാക്കി ഫ്രീസറില്‍ സൂക്ഷിക്കുകയും പിന്നീട് നഗരത്തിന്റെ വിവിധ ഭാഗളില്‍ ഉപേക്ഷിക്കുകയുമായിരുന്നു. 

2017ല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി ഇപ്പോള്‍ ഡെറാഢൂണിലെ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. ശ്രദ്ധയെ പൂനെവാല നടത്തിയ കൊലപാതകത്തിന് സമാനമായിരുന്നു ഈ കൊലപാതകവും. 

2017 ഒക്ടോബര്‍ 17ന് രാത്രിയാണ് രാജേഷ് ഗുലാത്തിയും മുപ്പത്തിയേഴുകാരിയായ  ഭാര്യയും തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കം രൂക്ഷമായതോടെ ഡെറാഢൂണ്‍ കന്റോണ്‍മെന്റിലെ പ്രകാശ് നഗറിലെ രണ്ടുമുറികളുള്ള വാടകവീട്ടില്‍ വച്ച് ഗുലാത്തി അനുപമയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

1999ല്‍ വിവാഹിതരായ ഇവര്‍ യുഎസിലായിരുന്നു താമസം. 2008ല്‍ ഡെറാഢൂണില്‍ തിരിച്ചെത്തിയതോടെ ഇവരുടെ ബന്ധം വഷളാകാന്‍ തുടങ്ങി. കൊല്‍ക്കത്തയില്‍ നിന്നുള്ള സ്ത്രീയുമായി വിവാഹേതരബന്ധമുണ്ടെന്ന് ആരോപിച്ച് ഗുലാത്തിയുമായി അനുപമ വഴക്കിടാന്‍ തുടങ്ങി. ഇതേചൊല്ലി ഒരുദിവസം വഴക്കിടുന്നതിനിടെ ഗുലാത്തിയുടെ അടിയേറ്റ് അനുപമ ബോധരഹിതയായി. പിറ്റേദിവസം പൊലീസില്‍ പരാതി നല്‍കുമെന്ന് ഭയപ്പെട്ട ഗുലാത്തി അനുപമയെ ശാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അതിന് ശേഷം ഇലക്ട്രിക് ഈര്‍ച്ചവാള്‍ ഉപയോഗിച്ച് മൃതദേഹം എഴുപത് കഷണങ്ങളാക്കി പോളീത്തീന്‍ ബാഗുകളിലാക്കി ഫ്രീസറില്‍ സൂക്ഷിച്ചു.

പിന്നീട് പോളീത്തിന്‍ ബാഗുകള്‍ ഓരോന്നൊരോന്നായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയയിരുന്നു. പിന്നീട് ചില ഭാഗങ്ങള്‍ അന്വേഷണത്തിനിടെ പൊലീസ് കണ്ടെത്തുകയും ചെയ്തു. കൊലപാതകം നടത്തിയ ശേഷം രണ്ടുമാസത്തോളം കാലം ഇക്കാര്യം അയാള്‍ മക്കളില്‍ നിന്ന് മറച്ചുവെക്കുകയും ചെയ്തു. ഭാര്യ ഡല്‍ഹിക്ക് പോയതെന്നായിരുന്നു അയാള്‍ ആളുകളോട് പറഞ്ഞിരുന്നത്. ഒരുദിവസം അനുപമയുടെ സഹോദരന്‍ സുജന്‍ വീട്ടിലെത്തിയപ്പോള്‍ സഹോദരിയെ കുറിച്ച് ചോദിച്ചപ്പോള്‍ ഗുലാത്തി എന്തോ ഒളിക്കുന്നതായി അദ്ദേഹത്തിന് തോന്നി. സംശയം തോന്നിയ സുജന്‍ കന്റോണ്‍മെന്റ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്  നടത്തിയ അന്വേഷണത്തില്‍ പൊലീസ് ഗുലാത്തിയുടെ വീട് പരിശോധിക്കുകയും ഫ്രീസറില്‍ നിന്ന് അനുപമയുടെ തല ഉള്‍പ്പെടെയുള്ള ശരീരഭാഗങ്ങള്‍ കണ്ടെടുക്കുകയുമായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'സിബിഐയുടെ പ്രവര്‍ത്തനം ഞങ്ങളുടെ നിയന്ത്രണത്തിലല്ല'; കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പാമ്പുകടിയേറ്റ് മരിച്ചു; ഉയിര്‍ത്തേഴുന്നേല്‍ക്കുമെന്ന് കരുതി 20കാരന്റെ മൃതദേഹം ഗംഗയില്‍ കെട്ടിയിട്ടത് രണ്ടുദിവസം; വീഡിയോ

യുഎഇയില്‍ കനത്ത മഴയും ഇടിമിന്നലും; വിമാനം, ബസ് സര്‍വീസുകള്‍ റദ്ദാക്കി

''കാടിന്റെ രാത്രിത്തോറ്റങ്ങള്‍, സിരകളിലേക്കു നേരെച്ചെന്നുണര്‍ത്തുന്ന ആഫ്രിക്കന്‍ കാപ്പിയുടെ മാദകത്വം''