ദേശീയം

ടിക്കറ്റിനെ ചൊല്ലി തര്‍ക്കം; ടിടിഇ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളി; സൈനികന് കാല് നഷ്ടമായി

സമകാലിക മലയാളം ഡെസ്ക്

ബറേലി: ടിക്കറ്റിനെ ചൊല്ലിയുളള തര്‍ക്കത്തിനൊടുവില്‍ ടിടിഇ സൈനികനെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ടു. സൈനികന്റെ കാല്‍ നഷ്ടമായി. അപകടത്തില്‍ സാരമായി പരിക്കേറ്റ സൈനികന്‍ സോനു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. 

ദിബ്രുഗഡ്-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസില്‍ നിന്നാണ് ടിക്കറ്റ് പരിശോധകന്‍ സൈനികനെ തള്ളിയിട്ടത്. ബറേലി ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ 2ല്‍ വച്ചാണ് സംഭവം. ടിക്കറ്റ് പരിശോധകന്‍ സുപന്‍ ബോറിനെതിരെ വധശ്രമത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. 

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് ഉത്തര റെയില്‍വേയുടെ കീഴിലുള്ള മൊറാദാബാദ് ഡിവിഷനിലെ സീനിയര്‍ ഫിനാന്‍സ് മാനേജര്‍ സുധീര്‍ സിങ്ങ് പറഞ്ഞു.

ടിക്കറ്റിനെ ചൊല്ലി ബോറും സോനുവും തമ്മില്‍ തര്‍ക്കമുണ്ടായതായി റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് പ്രകോപിതനായ  ബോര്‍ സൈനികനെ പുറത്തേക്ക് തള്ളിയിട്ടു. സാരമായി പരിക്കേറ്റ ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല് നഷ്ടപ്പെട്ടതായും അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. സംഭവത്തിന് ശേഷം ട്രെയിനിലെ ചില യാത്രക്കാര്‍ ടിടിഇയെ മര്‍ദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍