ദേശീയം

ഹണിട്രാപ്പില്‍ കുടുക്കി, പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ കൈമാറി; വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചാരവൃത്തിക്കേസില്‍ വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവര്‍ അറസ്റ്റില്‍. ഹണിട്രാപ്പില്‍ കുടുക്കി ഡ്രൈവറില്‍ നിന്ന് രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 

ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ ഭവനില്‍ നിന്നാണ് ഡ്രൈവറെ ഡല്‍ഹി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന്‍ പൗരന് രഹസ്യവിവരങ്ങള്‍ കൈമാറിയതിന് ഡ്രൈവര്‍ക്ക് പണം ലഭിച്ചതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് എന്നാണ്  റിപ്പോര്‍ട്ടുകള്‍.

സ്ത്രീ എന്ന വ്യാജേനയാണ് പാകിസ്ഥാന്‍ പൗരന്‍ ഡ്രൈവറെ ബന്ധപ്പെട്ടത്. പൂജ എന്ന പേരില്‍ പാകിസ്ഥാന്‍ പൗരന്‍ സൗഹൃദം സ്ഥാപിച്ച് ഡ്രൈവറെ ഹണിട്രാപ്പില്‍ കുടുക്കി രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്തു എന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രണ്ടു വര്‍ഷമായില്ലേ?'; മദ്യനയ അഴിമതിക്കേസില്‍ ഇഡിയോടു ചോദ്യങ്ങളുമായി സുപ്രീം കോടതി, കേസ് ഫയല്‍ ഹാജരാക്കണം

ഈ മനുഷ്യന് തലയ്ക്കകത്ത് വെളിവില്ലേ?; ആലയില്‍ നിന്ന് പശുക്കള്‍ ഇറങ്ങിപ്പോയ പോലെയാണോ പോകുന്നത്?; മുഖ്യമന്ത്രിക്കെതിരെ സുധാകരന്‍

ദിനോസറുകള്‍ക്ക് സംഭവിച്ചത് മനുഷ്യനും സംഭവിക്കുമോ? ഉല്‍ക്കകള്‍ ഭൂമിക്ക് ഭീഷണിയാകുമോ?

കുഞ്ഞിനെ ലക്ഷ്യമാക്കി കൂറ്റൻ പാമ്പ്, രക്ഷകയായി അമ്മ- വീഡിയോ

ബിന്‍ലാദന്റെ ചിത്രമോ ഐഎസിന്റെ കൊടിയോ കൈവശം വെച്ചാല്‍ യുഎപിഎ ചുമത്താനാവില്ല: ഡല്‍ഹി ഹൈക്കോടതി