ദേശീയം

പെണ്‍കുട്ടിയെ ആണ്‍കുട്ടികളെ കൊണ്ട് ഉമ്മ വെപ്പിച്ചു; വീഡിയോ വൈറല്‍; റാഗിങില്‍ കേസ്

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: നവാഗത വിദ്യാര്‍ഥിനിയെ ആണ്‍കുട്ടികളെ കൊണ്ട് ഉമ്മവെപ്പിച്ച് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്.  വീഡിയോ വൈറലായതിന് പിന്നാലെ അഞ്ച് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ രണ്ടുപേര്‍ പതിനെട്ട് വയസിനു താഴെയുള്ളവരാണ്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ കോളജിലാണ് സംഭവം.

കോളജിലെ പന്ത്രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് റാഗിങ്ങ് നടത്തിയത്. ഇവരെ കോളജില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി അധികൃതര്‍ പറഞ്ഞു. 

കഴിഞ്ഞ മാസമാണ് ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായി പെണ്‍കുട്ടി കോളജില്‍ എത്തിയത്. ഈ വിദ്യാര്‍ഥിനിയെ സീനിയേഴ്‌സിന്റെ പ്രേരണയാല്‍ ആണ്‍കുട്ടി ബലമായി ഉമ്മവെക്കുന്നത് വീഡിയോയില്‍ കാണാം. അതിന് ശേഷം പെണ്‍കുട്ടി അവിടെ നിന്നും എഴുന്നേറ്റ് പോകാന്‍ ശ്രമിക്കുന്നതിനിടെ സീനിയര്‍ വിദ്യാര്‍ഥി അവളുടെ കൈയില്‍ പിടിക്കുകയും തടയുകയും ചെയ്യുന്നു. കൈയിലുള്ള വടി കൊണ്ട് തല്ലിയ ശേഷം വീണ്ടും പെണ്‍കുട്ടിയെ ഉമ്മ വെപ്പിക്കുന്നതും വീഡിയോയില്‍ കാണാം. കോളജിലെ മറ്റ് വിദ്യാര്‍ഥിനികളുടെ മുമ്പില്‍ വച്ചായിരുന്നു റാഗിങ്.

സംഭവത്തില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് പുറത്താക്കിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. കുറ്റാരോപിതരായ വിദ്യാര്‍ഥികള വാര്‍ഷിക പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുത്ത അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ റാഗിങ്ങിനും, പോക്‌സോ, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍