ദേശീയം

'മസാജ് അല്ല, ഫിസിയോ തെറാപ്പി'- ജയിലിൽ സത്യേന്ദ്ര ജെയിനിന് വിഐപി പരിഗണനയെന്ന ആരോപണത്തിൽ കെജരിവാൾ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിനിന് ജയിലിൽ വിഐപി പരിഗണന ലഭിക്കുന്നതിന്റെ വീഡിയോ വിവാദമായ പശ്ചാത്തലത്തിൽ അതിനെ ന്യായീകരിച്ച് എഎപി നേതാവും മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാൾ. 

കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന ജെയിനിനെ ഒരാൾ മസാജ് ചെയ്യുന്ന വീഡിയോയാണ് പുറത്തു വന്നത്. ദേഹത്തും കാലിലുമൊക്കെയാണ് ഇയാൾ മസാജ് ചെയ്യുന്നത്. സംഭവം ബിജെപി രാഷ്ട്രീയ ആയുധമാക്കിയിരുന്നു. 

'വീഡിയോയിൽ കാണുന്നത് മസാജോ വിഐപി പരിഗണനയോ അല്ല. അത് ഫിസിയോ തെറാപ്പിയാണ്'- കെജ്‌രിവാള്‍ പ്രതികരിച്ചു. 

സംഭവത്തെ മസാജെന്നും വിഐപി പരിഗണനയെന്നും പറയുന്നത് ബിജെപിയാണ്. അത് വെറും ഫിസിയോ തെറാപ്പിയാണെന്നായിരുന്നു ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കവേ കെജരിവാള്‍ വ്യക്തമാക്കിയത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത