ദേശീയം

മംഗലൂരു സ്‌ഫോടനം: കര്‍ണാടകയില്‍ 18 സ്ഥലങ്ങളില്‍ റെയ്ഡ്; ആഭ്യന്തരമന്ത്രിയും ഡിജിപിയും മംഗലൂരുവില്‍

സമകാലിക മലയാളം ഡെസ്ക്

മംഗലൂരു: മംഗലൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കര്‍ണാടകയിലെ 18 സ്ഥലങ്ങളില്‍ എന്‍ഐഎയുടേയും പൊലീസിന്റേയും റെയ്ഡ്. മൈസൂരുവിലും മംഗളൂരുവിലുമാണ് റെയ്ഡ് നടക്കുന്നത്. കേസിലെ മുഖ്യ സൂത്രധാരന്‍ ശിവമോഗ സ്വദേശി മുഹമ്മദ് ഷരീഖിന്റെ ബന്ധുവീടുകളില്‍ ഉള്‍പ്പെടെയാണ് പരിശോധന. 

കര്‍ണാടക ആഭ്യന്തര മന്ത്രിയും ഡിജിപിയും മംഗലൂരുവിലെത്തി. ഇവര്‍ ഇന്ന് സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം ഷാരിഖിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ സ്ഫോടകവസ്തുക്കള്‍ ഉള്‍പ്പെടെ കണ്ടെടുത്തിരുന്നു. സ്ഫോടനത്തില്‍ പരിക്കേറ്റ ഷരീഖ് ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവിടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായി ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു. 

സ്‌ഫോടനത്തിന് മുന്നോടിയായി ഷാരിഖും സംഘവും ശിവമോഗയില്‍ റിഹേഴ്‌സല്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചു. ശിവമോഗയിലെ തുംഗ നദിക്കരയില്‍ വെച്ചാണ് ഇവര്‍ പരിശീലന സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിന് ഉപയോഗിച്ച വസ്തുക്കള്‍ ഓണ്‍ലൈന്‍ ആയാണ് ഇവര്‍ വാങ്ങിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്

വാര്‍ത്തകളില്‍ നിറയാനുള്ള അടവെന്ന് കരണ്‍: താരപുത്രനു വേണ്ടി തന്നെ ഒഴിവാക്കിയ അനുഭവം പറഞ്ഞ് രാജ്കുമാര്‍ റാവു