ദേശീയം

രക്തം കുടിച്ചാല്‍ ഗര്‍ഭിണിയാവാം; മന്ത്രവാദിയുടെ വാക്കുകേട്ട് 10വയസുകാരനെ കൊലപ്പെടുത്തി; യുവതിക്ക് ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

ബറേലി: അയല്‍വാസിയായ പത്തുവയസുകാരനെ കൊലപ്പെടുത്തി രക്തം കുടിച്ച യുവതിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശ് സ്വദേശിയായ യുവതിയെയാണ് കോടതി ശിക്ഷിച്ചത്. മന്ത്രവാദിയുടെ നിര്‍ദേശമനുസരിച്ചായിരുന്നു കുട്ടികളില്ലാത്ത യുവതി പത്തുവയസുകാരനെ കൊലപ്പെടുത്തി രക്തം കുടിച്ചത്. കൃത്യം നടത്താന്‍ യുവതിയെ സഹായിച്ച കാമുകനെയും ബന്ധുവിനെയും കോടതി ജീവപര്യന്തം ശിക്ഷിച്ചു.

കുട്ടിയെ കൊലപ്പെടുത്തി രക്തം കുടിച്ചാല്‍ ഗര്‍ഭം ധരിക്കുമെന്ന വിശ്വാസത്തിലാണ് ഇവര്‍ കൃത്യം നടത്തിയത്. 2017 ഡിസംബര്‍ 5നായിരുന്നു കേസിനാസ്പദമായ സംഭവം. കാമുകനുമായ യുവാവിന്റെയും ബന്ധുവിന്റെയും സഹായത്തോടെ അയല്‍വാസിയുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്ക് ശേഷം മൂന്നാം ദിവസം ഇവരെ പൊലീസ് പിടികൂടുകയും ചെയ്തു.

വിവാഹം കഴിഞ്ഞ് ആറ് വര്‍ഷമായിട്ടും യുവതിക്ക് കുട്ടികള്‍ ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍തൃവീട്ടിലെ പരിഹാസം പതിവായിരുന്നു. ഇത് സഹിക്കാനാകാതെ വന്നപ്പോള്‍ യുവതി ഭര്‍ത്താവ് ധര്‍മ്മപാലിനെ ഉപേക്ഷിച്ച് ഷാജഹാന്‍പൂരിലെ ബന്ധുക്കള്‍ക്കൊപ്പം താമസം ആരംഭിച്ചു. അവിടെ വച്ചാണ് യുവതി മന്ത്രവാദിയെ സമീപിച്ചത്്. 

ഇത് ഭയാനകമായ ക്രൂരകൃത്യമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ആചാരത്തിന്റെ ഭാഗമായി യുവതി ആണ്‍കുട്ടിയുടെ രക്തം കുടിക്കുകയും മുഖത്ത് പുരട്ടുകയും ചെയ്തതായി പ്രോസിക്യൂഷന്‍ അറിയിച്ചു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍