ദേശീയം

ഈജിപ്ത് പ്രസിഡന്റ് അല്‍സിസി 2023 റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2023 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദേ ഫത്താഫ് അല്‍ സിസി മുഖ്യാതിഥിയാകും. കേന്ദ്ര വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതാദ്യമായാണ് ഒരു ഈജിപ്ത് പ്രസിഡന്റ് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യതിഥിയായി പങ്കെടുക്കുന്നത്. 

റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണക്കത്ത്, കഴിഞ്ഞമാസം നടത്തിയ കെയ്‌റോ യാത്രക്കിടെ വിദേശകാര്യമന്ത്രി ഈജിപ്ഷ്യന്‍ പ്രസിഡന്റിന് കൈമാറിയിരുന്നു. മോദിയുടെ ക്ഷണം സ്വീകരിച്ചുകൊണ്ട് അല്‍സിസിയുടെ അറിയിപ്പു ലഭിച്ചതായും വിദേശകാര്യമന്ത്രാലയം സൂചിപ്പിച്ചു. 

ഇന്ത്യയും ഈജിപ്തും നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 75-ാം വാര്‍ഷികം  ഈ വര്‍ഷം ആഘോഷിക്കുകയാണ്. ഈ വേളയിലാണ് അല്‍സിസി മുഖ്യാതിഥിയായി എത്തുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കോവിഡ് മഹാമാരി മൂലം 2012 ലും 2022 ലും ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷത്തിന് മുഖ്യതിഥിയെ ക്ഷണിച്ചിരുന്നില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി