ദേശീയം

ടിക്കറ്റിനായി യാത്രക്കാരൻ 500 രൂപ നൽകി, 'തന്നത് 20 എന്ന് ജീവനക്കാരൻ'; റെയിൽവേ ജീവനക്കാരന്റെ തട്ടിപ്പ്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: യാത്രക്കാരനിൽ നിന്നും റെയിൽവേ ജീവനക്കാരൻ പണം തട്ടാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടിക്കറ്റ് ലഭിക്കുന്നതിനായി 500 രൂപയാണ് യാത്രക്കാരൻ നൽകിയത്. എന്നാൽ 500 രൂപ മാറ്റി 20 രൂപയാണ് തന്നതെന്ന് പറഞ്ഞ് ബാക്കി ടിക്കറ്റ് തുക ചോദിച്ചാണ് റെയിൽവേ ജീവനക്കാരൻ യാത്രക്കാരനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ചത്. സംഭവം വിവാദമായതോടെ, റെയിൽവേ ജീവനക്കാരനെതിരെ നടപടിയെടുക്കുമെന്ന് റെയിൽവേ അറിയിച്ചു. 

ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ചയാണ് സംഭവം. ടിക്കറ്റിനായി യാത്രക്കാരൻ 500 രൂപ നൽകിയിട്ടും യാത്രക്കാരൻ തന്നത് 20 രൂപയാണെന്ന് ജീവനക്കാരൻ വാദിക്കുകയായിരുന്നു.ഗ്വാളിയോർ സൂപ്പർഫാസ്റ്റിൽ ടിക്കറ്റ് ലഭിക്കുന്നതിനായി കൗണ്ടറിൽ 500 രൂപയാണ് യാത്രക്കാരൻ നൽകിയത്. യാത്രക്കാരനോട് 500 രൂപ വാങ്ങിയ ജീവനക്കാരൻ നോട്ട് മാറ്റുകയും തൻറെ കീശയിൽ നിന്ന് എടുത്ത 20 രൂപ കാണിച്ച് 125 രൂപ കൂടുതൽ നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു.

എന്നാൽ ജീവനക്കാരൻറെ തട്ടിപ്പിൻറെ വിഡിയോ റെയിൽവേ വിസ്പേഴ്സ് എന്ന ഇൻസ്റ്റഗ്രാം പേജ് പങ്കുവെച്ചു. വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജീവനക്കാരനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് റെയിൽവേ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റണ്‍ രാഹുല്‍ റണ്‍', വയനാട്ടില്‍ തോല്‍വി ഉറപ്പായി; പരിഹസിച്ച് ബിജെപി

'സ്ഥിരം റോക്കി ഭായ് ആണ്, അന്നയാള്‍ പറഞ്ഞതിന് ഒരു വണ്ടി ആള്‍ക്കാരാണ് സാക്ഷി'

12 വര്‍ഷമായി കൊല്‍ക്കത്ത കാത്തിരിക്കുന്നു ജയിക്കാന്‍!

'ഇതിനൊക്കെ ഞാന്‍ തന്നെ ധാരാളം'; മരുന്നുവച്ച് സ്വന്തം മുറിവുണക്കി ഒറാങ്ങുട്ടാന്‍; ശാസ്ത്ര കൗതുകം

ഒരേ പേരുള്ള രണ്ടു പേര്‍ മത്സരിക്കാനെത്തിയാല്‍ എങ്ങനെ തടയും?; അപരന്മാരെ വിലക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി