ദേശീയം

ഗുജറാത്തില്‍ കെജരിവാളിന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്:  ബിജെപി ഗുണ്ടകളെന്ന് എഎപി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: സൂറത്തില്‍ ആം ആദ്മി പാര്‍ട്ടി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജരിവാളിന്റെ റോഡ് ഷോക്ക് നേരെ കല്ലേറ്. കെജരിവാളിന്റെ റാലി സൂറത്ത് നഗരത്തിലെ പാത മുറിച്ചുകടക്കുന്നതിനിടെയായിരുന്നു സംഭവം. 

സംഭവത്തിന് പിന്നാലെ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെജരിവാള്‍ രംഗത്തെത്തി. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനനത്തിന് വേണ്ടി ബിജെപി ഒന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. വിലക്കയറ്റവും തൊഴില്‍ ഇല്ലായ്മയും രൂക്ഷമാണ്.  അവര്‍ ഗുണ്ടാപ്രവര്‍ത്തനം മാത്രമാണ് നടത്തിയത്. കഴിഞ്ഞ 27 വര്‍ഷമായി സംസ്ഥാനത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ ഞങ്ങളെ കല്ല് എറിയേണ്ട അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അവരന്റെ കണ്ണുകള്‍ തകര്‍ക്കും. ആരോടെങ്കിലും താന്‍ എന്തെങ്കിലും തെറ്റ് ചെയ്‌തോ?. സ്‌കൂളും ആശുപത്രികളും പണിയുമെന്ന് മാത്രമാണ് പറഞ്ഞത്. നിങ്ങള്‍ ചെയ്ത പ്രവര്‍ത്തികള്‍ എന്തെങ്കിലും ചൂണ്ടിക്കാണിക്കാന്‍ തയ്യാറാകൂയെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിയുടെ ഗുണ്ടകളാണ് കല്ലെറിഞ്ഞതെന്ന് എഎപി സ്ഥാനാര്‍ഥി അല്‍പേഷ് കതിരിയ പറഞ്ഞു. ജനങ്ങള്‍ കെജരിവാളിന് പൂക്കള്‍ നല്‍കുമ്പോള്‍ ബിജെപി ഗുണ്ടകള്‍ കല്ലെറിയുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി