ദേശീയം

മോഷണശ്രമത്തിനിടെ യുവാവിന്റെ കഴുത്ത് വാതിലിനിടയില്‍ കുടുങ്ങി; ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: മോഷണ ശ്രമത്തിനിടെ യുവാവ് വാതിലിനിടയില്‍ കുടുങ്ങി മരിച്ചു. വാരാണസിയിലെ സാരാനാഥിലെ ഡാനിയാല്‍ പൂരിലാണ് സംഭവം. മുപ്പതുവയസുകാരനയായ ജാവേദ് ആണ് മരിച്ചത്.

ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്ന് പൊലീസ് പറഞ്ഞു. നിസാം എന്നയാളുടെ നെയ്ത്തുശാലയിലാണ് യുവാവ് മോഷ്ടിക്കാന്‍ കയറിയത്. കഴിഞ്ഞ രണ്ടുദിവസമായി നെയ്ത്തുശാല അടച്ചിട്ടിരിക്കുകയിരുന്നെന്ന് പൊലീസ് പറഞ്ഞു.

നെയ്ത്തുശാലയുടെ വാതിലിന് മുകളില്‍ പൂട്ടുള്ളത് അറിയാതെ അകത്തുകയറാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിന്റെ കഴുത്ത് വാതിലിനിടയില്‍ കുടുങ്ങി. ശരീരത്തിന്റെ ബാക്കിഭാഗം വാതിലിന് പുറത്താവുകയും ചെയ്തു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ