ദേശീയം

ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്താന്‍ വിളിച്ചു; ജഡ്ജിയുടെ ഭാര്യയുടെ 13ലക്ഷം രൂപ തട്ടിയെടുത്തു, 'റിമോട്ട് കണ്‍ട്രോള്‍' തട്ടിപ്പ്

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ജഡ്ജിയുടെ ഭാര്യയെ കബളിപ്പിച്ച് 13 ലക്ഷം രൂപ തട്ടിയെടുത്തു. ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേനയാണ് അവര്‍ തട്ടിപ്പിന് ഇരയാക്കിയതെന്ന് ജഡ്ജിയുടെ ഭാര്യയുടെ പരാതിയില്‍ പറയുന്നു.

ലക്‌നൗവിലാണ് സംഭവം. ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്തുന്നതിന് ബാങ്കിന്റെ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ ഇന്റര്‍നെറ്റില്‍ തെരഞ്ഞതിന് പിന്നാലെയാണ് തട്ടിപ്പിന് ഇരയായത് എന്ന് പരാതിയില്‍ പറയുന്നു. സെര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ നമ്പറിലേക്ക് വിളിച്ചപ്പോള്‍ തട്ടിപ്പുകാരിലേക്കാണ് കോള്‍ പോയത്. ഇവര്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എന്ന വ്യാജേന തന്നെ തട്ടിപ്പിന് ഇരയാക്കിയതായി പരാതിയില്‍ പറയുന്നു.

റിമോട്ട് കണ്‍ട്രോള്‍ സംവിധാനം ഉപയോഗിച്ച് ഫോണില്‍ കയറി പരാതിക്കാരിയുടെ അക്കൗണ്ട് വിവരങ്ങള്‍ അടക്കം തട്ടിപ്പുകാര്‍ തട്ടിയെടുത്തതായി പൊലീസ് പറയുന്നു. ജഡ്ജിയുടെ ഭാര്യയുടെ പേരില്‍ വായ്പ എടുത്താണ് തട്ടിപ്പ് നടത്തിയത്. പ്രതികളെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ആദ്യം ഫോണ്‍ വിളിച്ചപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് പരിധി ഉയര്‍ത്താന്‍ 15,000 രൂപ അക്കൗണ്ടിലേക്ക് നിക്ഷേപിക്കാന്‍ പറഞ്ഞു. ഇതനുസരിച്ച് പണം കൈമാറി. അടുത്ത ദിവസം തന്നെ റീഫണ്ട് ചെയ്യാമെന്ന്് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് പണം കൈമാറിയത്. പണം കിട്ടാതെ വന്നതോടെ വീണ്ടും വിളിച്ചു.

ഈസമയത്ത് ഒരു ലിങ്ക് അയച്ചുതന്നു. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ അടക്കം ഫോമില്‍ പൂരിപ്പിച്ച് നല്‍കാന്‍ ആവശ്യപ്പെട്ടു. ഇതിന് ശേഷം ദിവസങ്ങള്‍ക്കകം തന്റെ അക്കൗണ്ടില്‍ നിന്ന് 13 ലക്ഷം രൂപ പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു. വായ്പ എന്ന പേരിലായിരുന്നു പണം തട്ടിയെടുത്തതെന്നും പരാതിയില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി