ദേശീയം

'കെസിആര്‍ പ്രധാനമന്ത്രിയാകണം'; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ദസറയോടനുബന്ധിച്ച് തെലങ്കാനയില്‍ ടിആര്‍എസ് നേതാവ് മദ്യവും കോഴിയും വിതരണം ചെയ്തു. തെലങ്കാനയിലെ ഈസ്റ്റ് വാറങ്കല്‍ മണ്ഡലത്തിലുള്ള ചുമട്ടു തൊഴിലാളികള്‍ക്കാണ് തെലങ്കാന രാഷ്ട്ര സമിതി നേതാവായ രജനല ശ്രീഹരി ഒരു കുപ്പി മദ്യവും ഓരോ കോഴികളേയും വിതരണം ചെയ്തത്.

200 കുപ്പി മദ്യവും 200 കോഴികളേയുമാണ് വിതരണത്തിനായി എത്തിച്ചത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, വ്യവസായ മന്ത്രി കെ ടി രാമ റാവു എന്നിവരുടെ കട്ടൗട്ടുകള്‍ സ്ഥാപിച്ചായിരുന്ന മദ്യ വിതരണം. 

മുഖ്യമന്ത്രി കെസിആര്‍ ദേശീയ പാര്‍ട്ടി അധ്യക്ഷനാകാന്‍ ദസറയില്‍ പ്രാര്‍ഥിക്കുമെന്നും ശ്രീഹരി പറഞ്ഞു. കെസിആര്‍ പ്രധാനമന്ത്രിയാകാനും കെടി ആര്‍ സംസ്ഥാന പാര്‍ട്ടി അധ്യക്ഷനാകാനും പ്രത്യേക പൂജകള്‍ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ദസറ വേളയില്‍ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുമാറ്റം ചന്ദ്രശേഖര റാവു പ്രഖ്യാപിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ബുധനാഴ്ച തെലങ്കാന ഭവനില്‍ ടിആര്‍എസിന്റെ ജനറല്‍ ബോഡി യോഗം വിളിക്കുകയും ചെയ്തിട്ടുണ്ട്. തെലങ്കാന രാഷ്ട്ര സമിതിയെ ദേശീയ പാര്‍ട്ടിയായി പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നാളത്തെ യോഗത്തിലുണ്ടായേക്കും. ഡല്‍ഹിയില്‍ ഒക്ടോബര്‍ ഒമ്പതിന് പൊതുസമ്മേളനം നടത്താനും ടിആര്‍എസ് തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി

പാലക്കാട് മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം, രാത്രി ഏഴിനും ഒരു മണിക്കും ഇടയില്‍

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം