ദേശീയം

കശ്മീരില്‍ നാലു ഭീകരരെ സൈന്യം വധിച്ചു; മൂലുവില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ 

സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: കശ്മീരിലെ ഷോപ്പിയാനില്‍ ഏറ്റുമുട്ടലില്‍ സൈന്യം നാലു ഭീകരരെ വധിച്ചു. ഷോപ്പിയാനിലെ ദ്രാച്ച് മേഖലയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് സംഘത്തില്‍പ്പെട്ടവരെയാണ് വധിച്ചത്. 

ദ്രാച്ചില്‍ മൂന്നുപേരെയാണ് വധിച്ചത്. ഇവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞു. ഹനാന്‍ ബിന്‍ യാക്കൂബ്, ജാംഷെദ് എന്നിവരാണിവര്‍. പുല്‍വാമയില്‍ ഒക്ടോബര്‍ രണ്ടിന് പൊലീസ് ഉദ്യോഗസ്ഥന്‍ ജാവേദ് ദര്‍, സെപ്റ്റംബര്‍ 24 ന് പശ്ചിമബംഗാള്‍ സ്വദേശിയായ തൊഴിലാളി എന്നിവരെ കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ടവരാണ് ഇവരെന്ന് എഡിജിപി വിജയ് കുമാര്‍ പറഞ്ഞു. 

കൊല്ലപ്പെട്ട ഭീകരരുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തു. ഷോപ്പിയാനിലെ മൂലുവില്‍ ലഷ്‌കര്‍ ഇ തയ്ബ സംഘത്തില്‍പ്പെട്ട ഭീകരനെ സുരക്ഷാസേന വധിച്ചു. മൂലുവില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്. ഷോപ്പിയാനില്‍ 12 മണിക്കൂറിനിടെ രണ്ടാമത്തെ ഏറ്റുമുട്ടലാണ്. പ്രദേശം സൈന്യം വളഞ്ഞതായും എഡിജിപി വിജയ് കുമാര്‍ വ്യക്തമാക്കി. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍