ദേശീയം

ഭക്ഷ്യ വിഷബാധ; തിരുപ്പുരിലെ ശിശുഭവനില്‍ മൂന്ന് കുട്ടികള്‍ മരിച്ചു; 11 പേർ ചികിത്സയിൽ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തിരുപ്പുരിലെ ശിശുഭവനില്‍ ഭക്ഷ്യ വിഷബാധയെത്തുടര്‍ന്ന് മൂന്ന് കുട്ടികള്‍ മരിച്ചു. 11 പേരെ ആരോ​ഗ്യ സ്ഥിതി മോശമായതിനെ തുടർന്ന്  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

മൂന്ന് കുട്ടികളുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. എട്ടിനും 13നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ച മൂന്ന് കുട്ടികളും. 

ബുധനാഴ്ച രാത്രി കുട്ടികൾ രസം ചോറും ലഡുവുമാണ്‌ കഴിച്ചത്. ഇതിനു പിന്നാലെ ചില കുട്ടികള്‍ ഛര്‍ദ്ദിച്ചു. വ്യാഴാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതോടെ ഇവരുടെ ആരോഗ്യനില മോശമായി. ചില കുട്ടികള്‍ ബോധരഹിതരായി. 

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് തിരുപ്പുർ ജില്ലാ കലക്ടര്‍ എസ് വിനീത് പറഞ്ഞു. സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ