ദേശീയം

'പെണ്‍കുഞ്ഞ്, കറുത്ത നിറം'; യുവതിക്ക് ഭര്‍തൃവീട്ടില്‍ പീഡനം; കേസ്

സമകാലിക മലയാളം ഡെസ്ക്

മുംബൈ: പെണ്‍കുട്ടിയെ പ്രസവിച്ചതിന് യുവതിയെ പീഡിപ്പിച്ച ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസ് എടുത്തു. മഹാരാഷ്ട്രയിലെ നവി മുംബൈ പൊലീസാണ് യുവാവിനും മറ്റ് ഏഴുപേര്‍ക്കുമതെിരെ കേസ് എടുത്തത്. കുഞ്ഞ് കറുത്തതായതിനാല്‍ യുവാവും കുടുംബവും അസംതൃപ്തരായിരുന്നെന്നും പൊലീസ് പറഞ്ഞു. 

2019 ഫെബ്രുവരിയിലായിരുന്നു ഇരുവരുടെയും വിവാഹം. യുവതിക്ക് 29 വയസ് പ്രായമുണ്ടെന്നും ദമ്പതികള്‍ നവി മുംബൈയിലെ കാമോത്തെയിലാണ് താമസിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

2019 നവംബറിലാണ് യുവതി കുഞ്ഞിന്  ജന്മം നല്‍കിയത്. അതിന് പിന്നാലെ ഭര്‍ത്താവും കുടുംബാംഗങ്ങളും യുവതിയെ പീഡിപ്പിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് വേണ്ടത് പെണ്‍കുട്ടിയെ അല്ല, അണ്‍കുട്ടിയെയായിരുന്നെന്നും ഈ കുട്ടി കറുത്തിട്ടാണെന്നും പറഞ്ഞായിരുന്നു യുവതിയെ ഭര്‍ത്താവും കുടുംബവും മാനസികവും ശാരീരികമായും ഉപദ്രവിച്ചതെന്ന് പൊലീസ് പറയുന്നു.

കാര്‍ വാങ്ങുന്നതിനായി സ്ത്രീധനമായി ഭര്‍ത്താവ് പത്തുലക്ഷം രൂപ ആവശ്യപ്പെട്ടു. അതിനുപിന്നാലെ തന്നെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായും ഇപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പമാണ് താമസിക്കുന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്നും കുഞ്ഞിനെ കൊല്ലുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡനം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

ആദ്യ ഇന്ത്യന്‍ ബഹിരാകാശ വിനോദസഞ്ചാരിയാകാന്‍ ഗോപിചന്ദ്; ന്യു ഷെപ്പേഡ്25 വിക്ഷേപണം ഇന്ന്

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

ജയിച്ചാൽ ബോളിവുഡ് വിടുമോ ? ചർച്ചയായി കങ്കണയുടെ മറുപടി

'ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തിപ്പിക്കരുത്, ഗ്യാസ് അടുപ്പ് കത്തിക്കരുത്'; മംഗലപുരത്ത് പാചകവാത ടാങ്കര്‍ മറിഞ്ഞു, മുന്നറിയിപ്പുമായി പൊലീസ്