ദേശീയം

ക്യാബിനുള്ളില്‍ പുക; സ്‌പൈസ് ജെറ്റ് വിമാനം ഹൈദരബാദില്‍ അടിയന്തരമായി തിരിച്ചിറക്കി

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്: ക്യാബിനിലെ പുകയെ തുടര്‍ന്ന് ഗോവയില്‍ നിന്ന് വരികയായിരുന്ന സ്‌പൈസ് ജെറ്റ് വിമാനം ഹൈദരബാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിങ് നടത്തി. വിമാനത്തിനുള്ളില്‍ ഉണ്ടായവരെ എമര്‍ജന്‍സി എക്‌സിറ്റ് വഴി പുറത്തിറക്കുകയും ചെയ്തു. വിമാനത്തില്‍ നിന്നും ഇറങ്ങുന്നതിനിടെ ഒരു യാത്രക്കാരന് നേരിയ പരിക്കേറ്റതായും ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ബുധനാഴ്ച രാത്രി പതിനൊന്നുമണിയോടെയാണ് വിമാനം അടിയന്തരമായി ലാന്‍ഡിങ് നടത്തിയത്. വിമാനത്തില്‍  86 യാത്രക്കാരുണ്ടായിരുന്നു. അടിയന്തര ലാന്‍ഡിങ്ങിനെ തുടര്‍ന്ന് ഒന്‍പത് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായും സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും ഡിജിസിഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങളാണ് ഈ അടുത്തകാലത്തായി സ്പൈസ് ജെറ്റില്‍നിന്ന് റിപോര്‍ട്ട് ചെയ്യുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ