ദേശീയം

'ഡ്യൂട്ടി സ്ഥലത്ത് വെളിച്ചമില്ല'; ബൾബ് മോഷ്ടിച്ച എസ് ഐക്ക് സസ്‌പെൻഷൻ, വിഡിയോ  

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ബൾബ് മോഷ്ടിച്ച സബ് ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജ് ജില്ലയിൽ ഫുൽപുർ സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രാജേഷ് വർമ്മയെയാണ് സസ്‌പെൻഡ് ചെയ്തത്. കടയുടെ പുറത്തെ ബൾബ് മോഷ്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ സസ്‌പെൻഷൻ. 

ഒക്ടോബർ ആറിന് ദസറ ആഘോഷം നടക്കുന്ന ദിവസം രാത്രി ഡ്യൂട്ടിയിലായിരുന്ന രാജേഷ് വർമ്മ അടച്ചിട്ടിരിക്കുന്ന കടയിലെത്തി ബൾബ് മോഷ്ടിക്കുന്നതാണ് വിഡിയോയിലുള്ളത്. പിറ്റേന്ന് കടയിലെത്തിയ കടക്കാരൻ ബൾബ് മോഷണം പോയത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷ്ടാവ് പൊലീസുകാരനാണെന്ന് കണ്ടെത്തിയത്.

ജനങ്ങളെ സേവിക്കേണ്ട പൊലീസ് തന്നെ മോഷണം നടത്തിയതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. എട്ടുമാസം മുമ്പാണ് രാജേഷ് വർമ്മയെ ഫുൽപുർ സ്റ്റേഷനിൽ നിയമിച്ചത്. ഡ്യൂട്ടിയിലായിരുന്ന താൻ നിന്നിടത്ത് വെളിച്ചമില്ലാതിരുന്നതിനാലാണ് ബൾബ് എടുത്തതെന്നാണ് സസ്‌പെൻഷനിലായ പൊലീസുകാരന്റെ വിശദീകരണം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന