ദേശീയം

തരൂരിന്റെ പരാതി: എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് വോട്ടിങ് രീതിയില്‍ മാറ്റം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് രീതിയില്‍ മാറ്റം. സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാന്‍ പേരിനടുത്ത് ടിക് മാര്‍ക്ക് രേഖപ്പെടുത്തിയാല്‍ മതി. ശശി തരൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് സമിതി വോട്ടിങ് രീതി മാറ്റിയത്. 

സ്ഥാനാര്‍ത്ഥിയുടെ പേരിന് നേരെ അക്കത്തില്‍ ഒന്ന് എന്നെഴുതിയാല്‍ മതിയെന്നായിരുന്നു ആദ്യ നിര്‍ദേശം. ഇതിനെതിരെ ശശി തരൂര്‍ രംഗത്തുവന്നിരുന്നു. 

ഒന്ന് എന്നെഴുതുന്നത് ബാലറ്റ് പേപ്പറില്‍ ആദ്യ പേരുള്ള മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് വോട്ട് ചെയ്യണം എന്നുള്ള ആഹ്വാനമായ് വ്യാഖ്യാനിക്കും എന്ന് തരൂര്‍ പരാതി ഉന്നയിച്ചിരുന്നു. തെരഞ്ഞെുപ്പ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയുമായി തരൂര്‍ ഈ വിഷയം ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വോട്ടിങ് രീതി മാറ്റിയത്. 

അതേസമയം, എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയെ കുറിച്ച് തരൂര്‍ ഉന്നയിച്ച പരാതിയില്‍ നടപടിയുണ്ടായില്ല. 
9376 വോട്ടര്‍മാരാണ് പട്ടികയിലുള്ളത്. ഇതില്‍ 3267 പേരുടെ മേല്‍വിലാസമില്ലെന്ന് കാണിച്ചാണ് തരൂര്‍ പരാതി നല്‍കിയത്. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു