ദേശീയം

'ദാവൂദിനെയും ഹാഫിസ് സയിദിനെയും കൈമാറുമോ?'; മുഖം തിരിച്ച്‌ പാക് അന്വേഷണ ഏജന്‍സി മേധാവി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിനെയും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹഫീസ് സയിദിനെയും ഇന്ത്യയ്ക്കു കൈമാറുമോയെന്ന ചോദ്യത്തോടു പ്രതികരിക്കാന്‍ വിസമ്മതിച്ച് പാക് അന്വേഷണ ഏജന്‍സി മേധാവി. ഇക്കാര്യത്തില്‍ ഒരു പ്രതികരണത്തിനുമില്ലെന്ന് പാകിസ്ഥാന്റെ എഫ്‌ഐഎ ഡയറക്ടര്‍ ജനറല്‍ മുഹ്‌സിന്‍ ബട്ട് പറഞ്ഞു.

ഇന്റര്‍പോള്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയതാണ് ബട്ട്. പാകിസ്ഥാനില്‍ നിന്നുള്ള രണ്ടംഗ പ്രതിനിധി സംഘത്തിന്റെ ഭാഗമായ അദ്ദേഹത്തോട് വാര്‍ത്താ ലേഖകര്‍ ചോദ്യം ഉന്നയിക്കുകയായിരുന്നു.

ഏജന്‍സിയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനുള്ള ഇന്റര്‍പോളിന്റെ വാര്‍ഷിക യോഗമാണ് ജനറല്‍ അസംബ്ലി. ഇന്ത്യാ-പാക് ബന്ധം സംഘര്‍ഷത്തിലൂടെ കടന്നുപോവുന്ന സാഹചര്യത്തില്‍ ജനറല്‍ അസംബ്ലിയില്‍ പാക് പ്രതിനിധി എത്തുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായിരുന്നു.

രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്തു. 195 അംഗ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം വെള്ളിയാഴ്ച വരെ നീളും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി