ദേശീയം

വിദ്വേഷപ്രസംഗങ്ങള്‍ അനുവദിക്കാനാവില്ല; പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി. മതനിരപേക്ഷ രാജ്യത്തെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങളാണ് വിദ്വേഷപ്രസംഗങ്ങളിലുണ്ടാകുന്നത്. ഇത്തരം പ്രസംഗങ്ങള്‍ നടന്നാല്‍ മതം നോക്കാതെ കേസെടുക്കണമെന്നും ജസ്റ്റിസുമായാ കെ എം ജോസഫ്, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. 

ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ പൊലീസിനാണ് കോടതി നിര്‍ദേശം നല്‍കിയത്. ഈ സംസ്ഥാനങ്ങളില്‍ മുസ്ലിങ്ങള്‍ക്കെതിരേ നടന്ന വിദ്വേഷപ്രസംഗങ്ങള്‍ ചൂണ്ടിക്കാട്ടി ഷഹീന്‍ അബ്ദുള്ള എന്നയാള്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. 

വിദ്വേഷപ്രസംഗങ്ങള്‍ അനുവദിക്കാനാവില്ല. ഇത്തരം സംഭവങ്ങളില്‍ മതംനോക്കാതെ നടപടിയെടുത്താല്‍ മാത്രമേ രാജ്യത്തിന്റെ മതനിരപേക്ഷസ്വഭാവം സംരക്ഷിക്കാനാകൂവെന്ന് കോടതി അഭിപ്രായപ്പെട്ടു. ഷഹീന്‍ അബ്ദുള്ളയുടെ പരാതിയില്‍ പറഞ്ഞ സംഭവങ്ങളില്‍ എന്ത് നടപടി സ്വീകരിച്ചുവെന്നതിന്റെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും പൊലീസിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍