ദേശീയം

മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് ക്രൂരമര്‍ദ്ദനം; ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ച് തലമൊട്ടയടിച്ചു; മീശ പാതി വടിച്ചു; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ:  ഉത്തര്‍പ്രദേശിലെ ബഹ്‌റൈച്ചില്‍ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും തലമൊട്ടയടിക്കുകയും മുഖത്ത് കരിതേക്കുകയും ചെയ്തു. ബഹ്‌റൈച്ച് ജില്ലയിലെ ഹാര്‍ദിയ പ്രദേശത്തെ ഒരുവീട്ടില്‍ നിന്ന് ടോയ്‌ലറ്റ് സീറ്റ് മോഷ്ടിച്ചെന്നാരോപിച്ച് മൂന്നുപേര്‍ ചേര്‍ന്ന് തൂണില്‍ കെട്ടിയിടിട്ടു. ഇതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. രാജേഷ് എന്ന ദളിത് യുവാവിന് നേരെയായിരുന്നു ക്രൂരമര്‍ദനം.

രാജേഷിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. രാജേഷ്‌കുമാറിന്റെ തലമൊട്ടയടിക്കുകയും മുഖത്ത് കരിവാരിത്തേക്കുകയും ചെയ്യുന്നത് കണ്ട് ജനക്കൂട്ടം കൈയടിക്കുന്നതും നാട്ടുകര്‍ വീഡിയോ ചീത്രീകരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

രാജേഷ് കുമാറിനെ പൊലീസിനെ ഏല്‍പ്പിക്കുന്നതിന് പകരം ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. യുവാവിന്റെ മീശപാതിയും പുരികത്തിന്റെ ഒരു ഭാഗവും നാട്ടുകാര്‍ വടിച്ചുകളയുകയും ചെയ്തു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ എസ് സി- എസ് ടി ആക്ട് പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ബിജെപി പ്രാദേശിക നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. പ്രധാനപ്രതികള്‍ ഒളിവിലായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ചെന്നൈ മലയാളി ദമ്പതികളുടെ കൊലപാതകം: രാജസ്ഥാന്‍ സ്വദേശി പിടിയില്‍

ഇന്ത്യാ സന്ദര്‍ശനം മാറ്റിവെച്ച മസ്‌ക് അപ്രതീക്ഷിതമായി ചൈനയില്‍; തിരക്കിട്ട ബിസിനസ് ചര്‍ച്ചകള്‍