ദേശീയം

ഫാസ്ടാഗ് വര്‍ക്ക് ചെയ്തില്ല; വിദ്യാര്‍ത്ഥികളും ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി, പിന്നാലെ നാട്ടുകാരും, ടോള്‍പ്ലാസയില്‍ കൂട്ടത്തല്ല് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്



തിരുപ്പതി: ആന്ധ്രാപ്രദേശില്‍ ടോള്‍പ്ലാസ ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. തമിഴ്‌നാട്ടിലെ സ്വകാര്യ ലോ കോളജില്‍ നിന്ന് തിരുപ്പതിയിലേക്ക് യാത്രപോയ വിദ്യാര്‍ത്ഥികളും എസ്‌വി പുരം ടോള്‍ പ്ലാസയിലെ ജീവനക്കാരും തമ്മിലാണ് നടുറോഡില്‍ കൂട്ടത്തല്ലുണ്ടായത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. 

കാറിലെത്തിയ ഒരു വിദ്യാര്‍ത്ഥിയുടെ ഫാസ്ടാഗ് വര്‍ക്ക് ചെയ്തില്ല. ടോള്‍ പ്ലാസ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് പണം അടച്ചിട്ട് പോയാല്‍ മതിയെന്ന് പറഞ്ഞു. മറ്റു വാഹനങ്ങള്‍ കടത്തിവിടാനായി കാര്‍ ഒതുക്കി നിര്‍ത്താനും പറഞ്ഞു. 

ഇത് കേട്ടെത്തിയ മറ്റു വിദ്യാര്‍ത്ഥികള്‍ ടോള്‍ പ്ലാസ ജീവനക്കാരുമായി വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് കയ്യാങ്കളിയിലെത്തുകയും ആയിരുന്നു. ഹെല്‍മെറ്റും വടികളുമായാണ് ഇരു സംഘവും ഏറ്റുമുട്ടിയത്. 

സ്ഥലത്തെത്തിയ പൊലീസ് ഇരുപക്ഷത്തെയും പിടിച്ചുമാറ്റിയെങ്കിലും വിദ്യാര്‍ത്ഥികള്‍ തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ മാത്രം കടത്തിവിടുകയും മറ്റു വാഹനങ്ങള്‍ തടയുകയും ചെയ്തു. തുടര്‍ന്ന് വിഷയത്തില്‍ നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഇടപെട്ടു. പിന്നീട് കൂട്ടത്തല്ലുണ്ടായി. കൂടുതല്‍ പൊലീസ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വിമാനം ആകാശച്ചുഴിയിൽപ്പെട്ടു, ആടിയുലഞ്ഞ് യാത്രക്കാർ; ഒരു മരണം- വീഡിയോ

മുംബൈയില്‍ വിമാനം തട്ടി 39 ഫ്‌ളമിംഗോ പക്ഷികള്‍ ചത്തു-വീഡിയോ

75ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ചിറ്റൂരിൽ വിറ്റ ടിക്കറ്റിന്; സ്ത്രീ ശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു

'ചിലപ്പോൾ അവിശ്വസനീയമായി തോന്നിയേക്കാം, ഞാൻ കാത്തിരിക്കുന്നത് അതിനാണ്'; മോഹൻലാലിനേക്കുറിച്ച് കമൽ ഹാസൻ

5000 വർഷത്തെ ചരിത്രം; ചായ ഒരു വികാരമായതിന് പിന്നിൽ പറയാനുണ്ട് ഏറെ