ദേശീയം

പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ചു; സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്തമാസം ഇന്ത്യയില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അടുത്ത മാസം ഇന്ത്യ സന്ദര്‍ശിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണ പ്രകാരമാണ് സൗദി കിരീടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനം. നവംബര്‍ മധ്യത്തില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്ക് പോകുന്ന വഴിയാകും മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യയിലെത്തുക.

സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ ഈ ആഴ്ച ഇന്ത്യയിലെത്തിയിരുന്നു. വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, എണ്ണ മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഊര്‍ജമന്ത്രി ആര്‍കെ സിംഗ് എന്നിവരുള്‍പ്പെടെയുള്ളവരുമായി അദ്ദേഹം ചര്‍ച്ച നടത്തി.

നവംബര്‍ 14-ന് രാവിലെ ഡല്‍ഹിയിലെത്തുന്ന മുഹമ്മദ് ബിന്‍ സല്‍മാനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്തോനേഷ്യയിലേക്ക് പോകും. സെപ്റ്റംബറില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മുഖേന പ്രധാനമന്ത്രി മോദി അദ്ദേഹത്തെ രാജ്യത്തേക്ക് ക്ഷണിച്ചുകൊണ്ട് കത്തയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം