ദേശീയം

വീട്ടില്‍ പാക് പതാക ഉയര്‍ത്തി; 52കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

റായ്ഗഡ് : വീട്ടില്‍ പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയതിന് 52 കാരന പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിലെ സാരന്‍ഗഡ്-ഭിലായ്ഗഡ് ജില്ലയിലെ മുഷ്്താഖ് ഖാനെയാണ് അറസ്റ്റ് ചെയ്തത്.

ഇയാള്‍ ഒരു പഴക്കച്ചവടക്കാരനാണെന്ന് പൊലീസ് പറഞ്ഞു. സരിയ ടൗണിലെ അടല്‍ ചൗക്കിലെ തന്റെ വീടിനു മുകളില്‍ ആണ് മുഷ്താഖ് പാകിസ്ഥാന്‍ പതാക ഉയര്‍ത്തിയത്. പതാക ഉയര്‍ത്തിയിട്ടുണ്ടെന്ന പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച വൈകിട്ട് ഇയാള്‍ക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു.

ഇയാളുടെ വീട്ടില്‍ ഉയര്‍ത്തിയ പാക് പതാക നീക്കം ചെയ്തതായും പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ സാമുദായിക സ്പര്‍ധ വളര്‍ത്തല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പൊലീസ് പറഞ്ഞു. 

ഇയാള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രാദേശിക നേതാക്കള്‍ ബിജെപി പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ പ്രകടനം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്