ദേശീയം

ഭാരത് ജോഡോ യാത്രയ്ക്കിടെ ഓടി രാഹുല്‍ ഗാന്ധി; ജയറാം രമേശിനൊപ്പം ഡാന്‍സ്; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഹൈദരബാദ്:  ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികള്‍ക്കൊപ്പം കൂട്ടയോട്ടം നടത്തി രാഹുല്‍ ഗാന്ധി. തെലങ്കാനയില്‍ ഗൊല്ലപ്പള്ളിയില്‍ വച്ച് കുട്ടികള്‍ക്കൊപ്പം ഓടുന്ന രാഹുലിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണ്. 'നമുക്കൊരു ഓട്ട മത്സരം നടത്തിയാലോ' എന്ന് രാഹുല്‍ കുട്ടികളോട് ചോദിക്കുന്നത് വീഡീയോയില്‍ കാണാം

രാഹുല്‍ ഓടിയതിന് പിന്നാലെ കുട്ടികളും ജാഥയിലുള്ളവരും ഒന്നിച്ചോടി. മുന്നില്‍ ഓടിയ രാഹുല്‍ കുറച്ച് ദൂരം പിന്നിട്ട ശേഷം കുട്ടികളെ ഒപ്പം ചേര്‍ക്കുന്നതിനായി വേഗത കുറച്ചു. രാഹുലിനൊപ്പം സഞ്ചരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരാണ് ഏറെ പണിപ്പെട്ടത്. സുരക്ഷ മുന്‍നിര്‍ത്തി രാഹുലിനെ വലയം തീര്‍ത്തുകൊണ്ട് മാത്രമാണ് അവര്‍ക്ക് നീങ്ങാനാകുക. 

ഇതിന് പിന്നാലെ രാഹുലും കോണ്‍ഗ്രസ് വാക്താവ് ജയ്റാം രമേശും കെസി വേണുഗോപാലും ഉള്‍പ്പടെയുള്ളവര്‍ സംഘ നൃത്തത്തിലും പങ്കാളികളായി. തെലങ്കാനയിലെ ആദിവാസി വിഭാഗത്തിന്റെ നൃത്ത ചുവടുകള്‍ക്കൊപ്പവും രാഹുല്‍ കഴിഞ്ഞ ദിവസം നൃത്തം ചെയ്തിരുന്നു. തെലങ്കാനയിലെ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം ജാഥ അടുത്ത ദിവസം മഹാരാഷ്ട്രയില്‍ പ്രവേശിക്കും.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി