ദേശീയം

വിദേശത്ത് ജോലി വാഗ്ദാനം, ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപ വരെ വാങ്ങി; മലയാളികളടക്കം നിരവധി ഉദ്യോഗാര്‍ത്ഥികള്‍ ഇരയായി; ചെന്നൈയില്‍ കോടികളുടെ തട്ടിപ്പ്

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ചെന്നൈയില്‍ കോടികളുടെ തട്ടിപ്പ്. ചെന്നൈ ടീ നഗറിലുള്ള നബോസ് മറീന്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി. മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ തട്ടിപ്പിന് ഇരയായി. 

ഒരാളില്‍ നിന്ന് ഒന്നരലക്ഷം രൂപ വരെ സംഘം വാങ്ങിയെന്ന് തട്ടിപ്പിന് ഇരയായവര്‍ പരാതിയില്‍ പറയുന്നു. മലേഷ്യ, തായ്‌ലന്‍ഡ്, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനം. 

വ്യാജ ഓഫര്‍ ലെറ്ററും വ്യാജ വീസയും ടിക്കറ്റും നല്‍കി പണം കൈക്കലാക്കിയ ശേഷം നടത്തിപ്പുകാര്‍ മുങ്ങുകയായിരുന്നു. വഞ്ചിക്കപ്പെട്ടു എന്നു തിരിച്ചറിഞ്ഞ് നൂറുകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ ഓഫീസിന് മുന്നില്‍ തടിച്ചു കൂടി.

ലഭിച്ച വിമാന ടിക്കറ്റും വിസയും വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കബളിപ്പിക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ചെന്നൈയിലെ ഓഫീസിലേക്കെത്തിയത്. എന്നാല്‍ ഓഫീസ് അടച്ചുപൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി