ദേശീയം

അഞ്ച് ദിവസത്തിനിടെ നാല് കൊലപാതകം; പ്രചോദനം കെജിഎഫിലെ റോക്കിഭായ്; ഗ്യാങ്സ്റ്ററായി പ്രശസ്തനാകണം; 19കാരന്‍ പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശിലെ സാഗര്‍ ജില്ലയെ നടുക്കിയ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍.19കാരനായ കേസ്‌ലി സ്വദേശി ശിവപ്രസാദ് ധ്രുവെ ആണ് പിടിയിലായത്. അഞ്ച് ദിവസത്തിനിടെ നാല് സെക്യൂരിറ്റി ജീവനക്കാരെ പ്രതി കൊലപ്പെടുത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ പിടികൂടുന്നതിനു തൊട്ടുമുന്‍പും ഇയാള്‍ കൊലപാതകം നടത്തിയതായും പൊലീസ് പറഞ്ഞു. 

മേയില്‍ മറ്റൊരു സുരക്ഷാജീവനക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച രാത്രി ഭോപാല്‍ ലാല്‍ഘാട്ടി പ്രദേശത്തു കാവല്‍ക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെയാണു ശിവപ്രസാദിനെ പിടികൂടിയത്.സൂപ്പര്‍ഹിറ്റ് സിനിമയായ കെജിഎഫ്2ലെ റോക്കിഭായിയാണ് തന്റെ പ്രചോദനമെന്നും സമ്പത്തുണ്ടാക്കി ഗ്യാങ്സ്റ്ററായി പേരെടുക്കാനാണു കൊലപാതകങ്ങള്‍ നടപ്പാക്കിയതെന്നും പ്രതി മൊഴി നല്‍കി. ഭാവിയില്‍ പൊലീസുകാരെ വധിക്കാനും ലക്ഷ്യമിട്ടിരുന്നു. 'പ്രശസ്തി' നേടുക എന്നതായിരുന്നു ലക്ഷ്യം. അതിനാലാണ് ഉറങ്ങിക്കിടക്കുന്ന കാവല്‍ക്കാരെ തേടിപ്പിടിച്ചു കൊലപ്പെടുത്തിയത്.

എട്ടാം ക്ലാസ് വരെ പഠിച്ച ശിവപ്രസാദ്, ഗോവയിലാണു ജോലി ചെയ്തിരുന്നത്. ചെറിയ തോതില്‍ ഇംഗ്ലിഷ് സംസാരിക്കാനറിയാം. ഇയാളുടെ ഫോണിന്റെ നെറ്റ്‌വര്‍ക്ക് പിന്തുടര്‍ന്നായിരുന്നു അന്വേഷണമെന്നു ഡിജിപി സുധീര്‍ സക്‌സേന പറഞ്ഞു. മൂന്ന് ദിവസത്തിനിടെ 3 സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതോടെയാണ് സീരിയല്‍ കില്ലറാണു പിന്നിലെന്നു പൊലീസ് സംശയിച്ചത്. ഇയാളുടെ രേഖാചിത്രവും പുറത്തുവിട്ടു.ഉത്തം രജക്, കല്യാണ്‍ ലോധി, ശംഭുറാം ദുബെ, മംഗള്‍ അഹിര്‍വാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 

ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന മംഗള്‍ അഹിര്‍വാര്‍ നല്‍കിയ സൂചനകളാണു പ്രതിയെ പിടിക്കാന്‍ പൊലീസിനെ സഹായിച്ചത്. ചുറ്റികയോ കല്ലോ പോലുള്ള വസ്തുവോ ഉപയോഗിച്ച് തലയോട്ടി തകര്‍ത്താണ് ഇയാള്‍ ആളുകളെ കൊന്നിരുന്നതെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത