ദേശീയം

പിഞ്ചു കുഞ്ഞ് കടുവയുടെ വായില്‍, രക്ഷിക്കാനായി അമ്മയുടെ ജീവന്മരണ പോരാട്ടം; ധീരത

സമകാലിക മലയാളം ഡെസ്ക്

ഭോപ്പാല്‍: മധ്യപ്രദേശില്‍ 15 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച് അമ്മയുടെ ധീരത. കടുവയുടെ ആക്രമണത്തില്‍ പരിക്കേറ്റ അമ്മയെയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉമരിയ ജില്ലയിലെ റൊഹാനിയ ഗ്രാമത്തില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം. അര്‍ച്ചന ചൗധരിയാണ് കടുവയുടെ വായില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ചത്. മൂത്രം ഒഴിക്കാന്‍ വീടിന് വെളിയില്‍ പോയ സമയത്താണ് ആക്രമണം ഉണ്ടായത്. കുഞ്ഞിനെ കടിച്ചെടുത്ത് കാട്ടിലേക്ക് മറയാന്‍ കടുവ ശ്രമിച്ചപ്പോഴാണ് അര്‍ച്ചന ചൗധരി ചെറുത്തുനില്‍പ്പ് നടത്തിയത്.

കടുവയെ അര്‍ച്ചന ചൗധരി ആക്രമിച്ചതോടെ, കടുവ യുവതിക്ക് നേരെ തിരിഞ്ഞു. അതിനിടെ യുവതി ഒച്ചയെടുത്ത് ആളെ കൂട്ടിയാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷിച്ചത്. ആളുകൂടിയതോടെ, കുഞ്ഞിനെ ഉപേക്ഷിച്ച് കടുവ കാട്ടിലേക്ക് മറയുകയായിരുന്നു. അര്‍ച്ചനയുടെ കൈയ്ക്കും അരക്കെട്ടിനും പുറത്തുമാണ് പരിക്കേറ്റത്. കുഞ്ഞിന്റെ തലയ്ക്കും പുറത്തുമാണ് പരിക്ക്.

നാട്ടുകാര്‍ ചേര്‍ന്ന് ഇരുവരെയും അടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കടുവയെ കണ്ടെത്തുന്നതിനും ഗ്രാമവാസികളുടെ സുരക്ഷ ഉറപ്പാക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ഉഷ്ണതരംഗം: തൊഴില്‍ സമയക്രമീകരണം നീട്ടി, കർശന പരിശോധനയ്ക്ക് നിർദേശം

വെള്ളിയാഴ്ച വരെ ചുട്ടുപൊള്ളും; 41 ഡിഗ്രി വരെ ചൂട്, 'കള്ളക്കടലില്‍'ജാഗ്രത

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍