ദേശീയം

'ആളുകള്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനം വാങ്ങും, ബിജെപി എംഎല്‍എമാരേയും'; വിശ്വാസ വോട്ടെടുപ്പ് കടന്ന് ഹേമന്ത് സോറന്‍

സമകാലിക മലയാളം ഡെസ്ക്


റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിച്ച് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജെഎംഎം മുന്നണി. യുപിഎ സഖ്യത്തിലെ എല്ലാ എംഎല്‍എമാരും സോറന് വോട്ട് ചെയ്തു. വോട്ടെടുപ്പിന് മുന്നേ, ബിജെപി എംഎല്‍എമാര്‍ നിയമസഭ ബഹിഷ്‌കരിച്ചു. 

അനധികൃതമായി ഖനി ലൈസന്‍സ് സ്വന്തമാക്കി എന്ന ആരോപണത്തെ തുടര്‍ന്ന് അയോഗ്യതാ ഭീഷണി നിലനില്‍ക്കെയാണ് ഹേമന്ത് സോറന്‍ വിശ്വാസ വോട്ടെടുപ്പ് നേരിട്ടത്. ബിജെപിയുടെ ചാക്കിട്ട് പിടിത്തം ഭയന്ന് ജെഎംഎം-കോണ്‍ഗ്രസ് എംഎല്‍എമാരെ ഛത്തീസ്ഗഡിലെ റിസോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. 

പണം കൊടുത്ത് ജനാധിപത്യത്തെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ തോല്‍വിയാണ് വിശ്വാസ വോട്ടെടുപ്പിലൂടെ നടന്നതെന്നും സഭയില്‍ തങ്ങള്‍ ശക്തി തെളിയിച്ചെന്നും ഹേമന്ത് സോറന്‍ പറഞ്ഞു. 

ആളുകള്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങളാണ് വാങ്ങുന്നത്, എന്നാല്‍ ബിജെപി എംഎല്‍എമാരെ വാങ്ങുകയാണെന്നും സോറന്‍ പരിഹസിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണറും ചേര്‍ന്ന് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 30, കോണ്‍ഗ്രസ് 18, ബിജെപി 26 എന്നിങ്ങനെയാണ് ജാര്‍ഖണ്ഡിലെ കക്ഷിനില.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത