ദേശീയം

ട്രാക്കിനോട് ചേര്‍ന്ന് ടിക് ടോക് വീഡിയോ ഷൂട്ട്; ട്രെയിന്‍ 17കാരനെ ഇടിച്ചുതെറിപ്പിച്ചു- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ ട്രാക്കിന് അരികിലൂടെ നടന്നുപോകുന്ന വീഡിയോ ചിത്രീകരിക്കുന്നതിനിടെ, പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ ഇടിച്ചു ബിടെക് വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. 17വയസുള്ള ചിന്താകുല അക്ഷയ് രാജുവാണ് അപകടത്തില്‍പ്പെട്ടത്.

ഹനംകൊണ്ട ജില്ലയിലെ കാസിപേട്ട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കാന്‍ ഉദ്ദേശിച്ച് കൂട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ട്രാക്കിന് അരികിലൂടെ നടന്നുപോകുമ്പോള്‍ ട്രെയിന്‍ വരുന്ന ടിക് ടോക് വീഡിയോ മൊബൈലില്‍ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടത്.

ഇതനുസരിച്ച് ഇരുപോക്കറ്റിലും കൈയിട്ട് ട്രാക്കിന് സമീപത്തുകൂടി നടന്നുപോകുമ്പോഴാണ് പിന്നില്‍ നിന്ന് വന്ന ട്രെയിന്‍ അക്ഷയ് രാജുവിനെ ഇടിച്ചത്. മുന്നില്‍ നിന്ന് കൂട്ടുകാര്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം.

ട്രെയിന്‍ പിന്നില്‍ നിന്ന് വരുമ്പോള്‍ ഒച്ചയെടുത്ത് കൂട്ടുകാര്‍ അക്ഷയ് രാജുവിന് മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇടിയുടെ ആഘാതത്തില്‍ അക്ഷയ് രാജു തെറിച്ചുവീണു. എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ അക്ഷയ് രാജുവിനെ വാറങ്കലിലെ എംജിഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി