ദേശീയം

വെള്ളക്കെട്ടിലായ റോഡില്‍ സ്‌കൂട്ടര്‍ തെന്നി, വീഴാതിരിക്കാന്‍ വൈദ്യുതി പോസ്റ്റില്‍ കയറിപ്പിടിച്ചു; 23കാരിക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

ബംഗലൂരു: കനത്തമഴ തുടരുന്നതിനിടെ, ബംഗലൂരുവില്‍ വൈദ്യുതാഘാതമേറ്റ് 23കാരി മരിച്ചു. വെള്ളക്കെട്ടിലായ റോഡ് മുറിച്ചുകടക്കുന്നതിനിടെ, 23കാരി സഞ്ചരിച്ച സ്‌കൂട്ടര്‍ തെന്നി. വീഴാതാരിക്കാന്‍ 23കാരി സമീപത്തുള്ള വൈദ്യുതി പോസ്റ്റില്‍ കയറിപ്പിടിച്ചു. ഉടന്‍ തന്നെ വൈദ്യുതി പോസ്റ്റില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവതി വീഴുകയായിരുന്നു.

വൈറ്റ്ഫീല്‍ഡില്‍ തിങ്കളാഴ്ച രാത്രി 9.30നാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ വെള്ളക്കെട്ടിലായ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്‌കൂളില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന അഖിലയാണ് മരിച്ചത്.

സ്‌കൂട്ടര്‍ തെന്നിയപ്പോള്‍ വീഴാതിരിക്കാന്‍ വൈദ്യുതി പോസ്റ്റില്‍ കയറിപ്പിടിച്ച യുവതിക്ക് വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ നിലത്തുവീണ യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. വൈദ്യുതി വിതരണ കമ്പനിയും ബംഗലൂരു കോര്‍പ്പറേഷനുമാണ് ഇതിന് ഉത്തരവാദികളെന്ന് അഖിലയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു; വന്‍ അപകടം ഒഴിവായി, വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?