ദേശീയം

യാത്രാമധ്യേ കോക്പിറ്റില്‍ നിന്ന് 'ചൂളമടിക്കുന്ന' ശബ്ദം; ഡല്‍ഹി- മുംബൈ വിമാനം തിരിച്ചിറക്കി, അന്വേഷണത്തിന് ഉത്തരവിട്ടു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡല്‍ഹി- മുംബൈ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. യാത്രാമധ്യേ ചൂളമടിക്കുന്നത് പോലെയുള്ള ശബ്ദം കോക്പിറ്റില്‍ നിന്ന് ഉയര്‍ന്നതിനെ തുടര്‍ന്ന് വിസ്താര വിമാനമാണ് ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. സംഭവത്തില്‍ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു.

ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ബോയിങ് 737 വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ പ്രാഥമിക പരിശോധനയില്‍ കാര്യമായ പ്രശ്‌നങ്ങള്‍ കണ്ടെത്തിയില്ല.

യാത്രാമധ്യ കോക്പിറ്റിന്റെ വലതുവശത്ത് നിന്നാണ് ചൂളമടിക്കുന്നതുപോലെയുള്ള ശബ്ദം പുറത്തേയ്ക്ക് വന്നത്. തുടര്‍ന്ന് വിമാനം തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് ഡിജിസിഎ അറിയിച്ചു. സാങ്കേതിക പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കിയ കാര്യം വിസ്താര സ്ഥിരീകരിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

പ്രജ്വൽ രേവണ്ണയുടെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കണം; വിദേശകാര്യ മന്ത്രാലയത്തിനു കത്തയച്ച് എസ്ഐടി

വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലുള്ള രണ്ട് പേരുടെ നില അതീവ ഗുരുതരം

ഏഷ്യൻ റിലേ; മിക്സഡ് വിഭാ​ഗത്തിൽ ഇന്ത്യക്ക് ദേശീയ റെക്കോർഡോടെ സ്വർണം (വീഡിയോ)

കുതിരാനില്‍ ആവശ്യത്തിനു ശുദ്ധവായുവും വെളിച്ചവും ഇല്ലെന്ന് പരാതി