ദേശീയം

ആശുപത്രി വാര്‍ഡില്‍ കാട്ടാനകളുടെ 'മിന്നല്‍ പരിശോധന'; അമ്പരപ്പ്- വീഡിയോ 

സമകാലിക മലയാളം ഡെസ്ക്

നപ്രദേശങ്ങളോട് ചേര്‍ന്നുള്ള ജനവാസ മേഖലകളില്‍ ആനകള്‍ കയറുന്നത് ഇന്ന് പതിവ് കാഴ്ചയാണ്. ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി ജില്ലയില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍. കാട്ടാനകള്‍ ഒരു ആശുപത്രി വാര്‍ഡിനുള്ളില്‍ കടന്ന് ഇടനാഴിയിലൂടെ സ്വതന്ത്ര വിഹാരം നടത്തുന്നതിന്റെ വിഡിയോയാണിത്. സൈനിക കന്റോണ്‍മെന്റിനുള്ളിലെ ആശുപത്രി വാര്‍ഡിലാണ് മൂന്ന് കാട്ടാനകളെത്തിയത്. 

ഇടനാഴിയിലൂടെ യാതൊരു ഭയവുമില്ലാതെ ആനകള്‍ നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആശുപത്രിയിലുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. കോറിഡോറിന്റെ വശങ്ങളിലുള്ള മുറികളിലേക്ക് ഇടയ്ക്ക് ആനകള്‍ കയറാന്‍ ശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം.എന്നാല്‍ ആശുപത്രിയിലെ വസ്തുക്കള്‍ക്ക് ആനകള്‍ പ്രവേശിച്ചതു മൂലം കേടുപാടുകള്‍ ഉണ്ടായിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

കേരളത്തിൽ ആദ്യം ചുട്ട ചപ്പാത്തിയുടെ കഥ; 100ാം വർഷത്തിൽ മലയാളികളുടെ സ്വന്തം വിഭവം

സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്