ദേശീയം

പാടത്ത് വച്ച് മൂര്‍ഖന്‍ കടിച്ചു, തിരിച്ചു കടിച്ച് യുവാവിന്റെ പ്രതികാരം; കഴുത്തിലിട്ട് ഗ്രാമം മുഴുവന്‍ പ്രദര്‍ശനം

സമകാലിക മലയാളം ഡെസ്ക്

ഭുവനേശ്വര്‍: പാമ്പിനെ പേടിയില്ലാത്തവര്‍ ചുരുക്കമായിരിക്കും. പാമ്പിനെ കാണുമ്പോള്‍ തന്നെ ഓടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇതില്‍ നിന്ന് വ്യത്യസ്തമായ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്നെ കടിച്ചതിന് പ്രതികാരമായി പാമ്പിനെ തിരിച്ച് കടിച്ച യുവാവാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്.

ഒഡീഷയിലെ ബാലസോര്‍ ജില്ലയിലാണ് സംഭവം. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ സലീം ഖാനെയാണ് പാമ്പ് കടിച്ചത്. മൂര്‍ഖന്‍ പാമ്പാണ് കടിച്ചത്. ഇതില്‍ രോഷാകുലനായ സലീം ഖാന്‍ പാമ്പിനെ തിരിച്ച് കടിച്ചാണ് പ്രതികാരം ചെയ്തത്. സാധാരണയായി പാമ്പ് കടിച്ചാല്‍ പരിഭ്രാന്തിയിലാവുകയും വൈദ്യസഹായം തേടുകയുമാണ് പതിവ്. ഇതില്‍ നിന്ന് വ്യത്യസ്തമായി തന്നെ കടിച്ചതിന് അതേ മാതൃകയില്‍ തന്നെ മറുപടി നല്‍കുകയായിരുന്നു യുവാവ്.

സംഭവത്തിന് പിന്നാലെ ചത്ത പാമ്പിനെ കഴുത്തിലിട്ട് യുവാവ് ഗ്രാമം മുഴുവന്‍ നടന്ന് പ്രദര്‍ശനം നടത്തി. കണ്ടുനിന്നവര്‍ക്ക് ഇത് അത്ഭുതമായി. യുവാവിന് മറ്റു ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കുമായി പ്രത്യേക ബജറ്റ്; 15 ശതമാനവും ന്യൂനപക്ഷങ്ങള്‍ക്കായി നല്‍കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു; വിവാദ പരാമര്‍ശവുമായി മോദി

കെഎസ് ഹരിഹരനെ അസഭ്യം വിളിച്ച കേസില്‍ ആറുപേര്‍ അറസ്റ്റില്‍

സ്ലോവാക്യൻ പ്രധാനമന്ത്രിക്ക് വെടിയേറ്റു; ഗുരുതരാവസ്ഥയിൽ: ഒരാൾ കസ്റ്റഡിയിൽ

എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?

തൃശൂര്‍ പൂരത്തിനിടെ വിദേശവനിതയെ ചുംബിക്കാന്‍ ശ്രമം; പ്രതി അറസ്റ്റില്‍