ദേശീയം

'കണക്ക് പരീക്ഷ റദ്ദാക്കണം'; സെപ്റ്റംബര്‍ 16ന് സ്‌കൂള്‍ പൊട്ടിത്തെറിക്കും; ബോംബ് ഭീഷണി; വിദ്യാര്‍ഥി അറസ്റ്റില്‍ 

സമകാലിക മലയാളം ഡെസ്ക്

അമൃതസര്‍: കണക്ക് പരീക്ഷ റദ്ദാക്കാന്‍ സ്‌കൂളിന് നേരെ വ്യാജ ബോംബ് ഭീഷണിയുമായി വിദ്യാര്‍ഥികള്‍. അമൃതസറിലെ സ്വകാര്യസ്‌കൂളിലാണ് സംഭവം. സെപ്റ്റംബര്‍ 16ന് സ്‌കൂള്‍ ബോംബ് വച്ച് തകര്‍ക്കുമെന്നായിരുന്നു ഭീഷണി സന്ദേശം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബോംബിന്റെ ഉറവിടം സ്‌കൂളിലെ വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ ഫോണ്‍ ആണെന്നു
കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് ഐടി ആക്ട് ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു. സ്‌കൂളിലെ കണക്ക് പരീക്ഷ റദ്ദാക്കുന്നതിന് വേണ്ടിയാണ് കുട്ടി ഇത്തരത്തിലൊരു നാടകം ആസൂത്രണം ചെയ്തത്.  സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റൊരാളെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

സെപ്റ്റംബര്‍ ഏഴിന് നഗരത്തിലെ മറ്റൊരു സ്‌കൂളിനും ബോംബ് ഭീഷണി ഉണ്ടായിരുന്നു. അന്വേഷണത്തില്‍ മൂന്ന് വിദ്യാര്‍ഥികളാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത