ദേശീയം

സെക്കന്തരാബാദിലെ ആഡംബര ഹോട്ടലിൽ സ്ഫോടനം; തീ പടർന്നു പിടിച്ചു; ആറ് പേർക്ക് ദാരുണാന്ത്യം

സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയിലെ സെക്കന്തരാബാദിൽ ആഡംബര ഹോട്ടലിൽ സ്ഫോടനത്തെ തുടർന്നുണ്ടായ വൻ തീ പിടിത്തത്തിൽ ആറ് പേർ മരിച്ചു.  റൂബി പ്രൈഡ് ആഡംബര ഹോട്ടലിൽ തിങ്കളാഴ്ച രാത്രിയാണ് അപകടം. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സ്ഥിതി ചെയ്യുന്ന ഇ- ബൈക്ക് ഷോറൂമിലുണ്ടായ സ്‌ഫോടനത്തെ തുടർന്നാണ് തീ പടർന്നത്. ഇന്നലെ രാത്രി 9.20 ഓടെയാണ് തീ പിടിത്തമുണ്ടായത്. 

നിരവധി പേർക്ക് പൊള്ളലേറ്റതായി റിപ്പോർട്ടുകളുണ്ട്. അപകട സമയത്ത് പാസ്‌പോർട്ട് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന ഹോട്ടലിൽ 25 പേരാണ് ഉണ്ടായിരുന്നത്. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 

റൂബി മോട്ടോഴ്‌സ് ഷോറൂമിൽ സ്ഥാപിച്ചിരുന്ന ഇ- ബൈക്കോ, ജനറേറ്ററോ പൊട്ടിത്തെറിച്ചതാണ് തീ പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി ഹൈദരാബാദ് പൊലീസ് കമ്മീഷണർ സിവി ആനന്ദ് പറഞ്ഞു. തീജ്വാലകൾ ഗോവണിപ്പടിയിലേക്ക് കുതിച്ചു, താമസിയാതെ നിലവറ, നിലം, കെട്ടിടത്തിന്റെ ഒന്നും രണ്ടും നിലകൾ വിഴുങ്ങി.

തീയേക്കാൾ പുകയാണ് അന്തേവാസികളെ ശ്വാസം മുട്ടിച്ചത്. അഗ്നിശമന സേനാ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ച് മണിക്കൂറുകൾ കഴിഞ്ഞിട്ടും കനത്ത പുക ഉയർന്നു. 

പരിക്കേറ്റവരെ ഗാന്ധി ആശുപത്രിയിലും യശോദ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 23 മുറികളുള്ള ഹോട്ടലിൽ തീ പിടിത്തമുണ്ടായപ്പോൾ പകുതിയിലധികം മുറികളിലും ആളുകളുണ്ടായിരുന്നു. 

നാല് നില കെട്ടിടത്തിൽ എമർജൻസി എക്‌സിറ്റ് ഇല്ലാത്തതിനാൽ ഏഴ് പേർ വിവിധ നിലകളിൽ നിന്ന് ചാടി രക്ഷപ്പെട്ടു. ഇതിലുണ്ടായിരുന്നവരിൽ ചിലർ പൈപ്പ് ലൈനിലൂടെ താഴേക്ക് ഇറങ്ങാനും ശ്രമിച്ചു. ഫയർഫോഴ്‌സ് ഹൈഡ്രോളിക് എലിവേറ്റർ ഉപയോഗിച്ച് നാല് പേരെ രക്ഷപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍