ദേശീയം

കൊല്‍ക്കത്തയില്‍ തെരുവ് യുദ്ധം; ബിജെപി മാര്‍ച്ചില്‍ വ്യാപക സംഘര്‍ഷം, പൊലീസ് ജീപ്പ് കത്തിച്ചു, സുവേന്ദു അധികാരി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച്  ബിജെപി നടത്തിയ പ്രതിഷേധത്തില്‍ വ്യാപക സംഘര്‍ഷം. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി,  രാഹുല്‍ സിന്‍ഹ ഉള്‍പ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് കത്തിച്ചു. 

ഹൂഗ്ലി നദിയുടെ രണ്ടാം പാലത്തിന് സമീപം പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രതിഷേധക്കാര്‍ ഏറ്റുമുട്ടി. റാണിഗഞ്ചില്‍ ബിജെപി പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്.

ബംഗാളിനെ ഉത്തര കൊറിയയാക്കി മാറ്റാനാണ് മമത ശ്രമിക്കുന്നതെന്നും ജനങ്ങളുടെ പിന്തുണ നഷ്ടപ്പെടുന്ന അവര്‍ പൊലീസിനെ ഉപയോഗിച്ച് ഏകാധിപതിയായി പെരുമാറുകയാണെന്നും സുവേന്ദു അധികാരി ആരോപിച്ചു. ബിജെപി ദേശീയ ഉപാധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ നേതൃത്വത്തില്‍ മറ്റൊരു മാര്‍ച്ചും പാര്‍ട്ടി സംഘടിപ്പിച്ചു.

സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ പങ്കെടുക്കാന് ഏഴു ട്രെയിനുകളിലായി ബിജെപി പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. കൊല്‍ക്കത്ത നഗരത്തിലേക്ക് ബിജെപി പ്രവര്‍ത്തകരുമായി എത്തിയ ബസുകള്‍ പൊലീസ് തടഞ്ഞു.നഗരത്തിന്റെ മൂന്ന് ഭാഗങ്ങളില്‍ നിന്നാണ് സെക്രട്ടേറിയറ്റ് ലക്ഷ്യമാക്കി ബിജെപി മാര്‍ച്ച് സംഘടിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം