ദേശീയം

'ഇവയാണ് ആ ചീറ്റപ്പുലികൾ'- മോദി നാളെ തുറന്നുവിടും (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലേക്ക് ചീറ്റപ്പുലികളെ തിരിച്ചെത്തിക്കുന്നതിന്റെ ഭാ​ഗമായുള്ള പദ്ധതി പുരോ​ഗമിക്കുകയാണ്. ആഫ്രിക്കന്‍ രാജ്യമായ നമീബിയില്‍ നിന്ന് എട്ട് ചീറ്റപ്പുലികളെയാണ് ഇന്ത്യയിലെത്തിക്കുന്നത്. ഇപ്പോഴിതാ ഇതിൽ രണ്ട് ചീറ്റകളുടെ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. 

നമീബിയയിലെ ദേശീയോദ്യാനത്തില്‍ മരത്തിന് താഴെ വിശ്രമിക്കുന്ന രണ്ട് ചീറ്റപ്പുലികളുടെ ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തു വന്നത്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടത്.

ഇന്ത്യയും നമീബിയയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലേക്കാണ് എട്ട് ചീറ്റകൾ എത്തുന്നത്. അഞ്ച് പെണ്‍ ചീറ്റകളും മൂന്ന് ആണ്‍ ചീറ്റകളുമാണ് എത്തുന്നത്. കടുവത്തല പെയിന്റ് ചെയ്ത പ്രത്യേക കാര്‍ഗോ വിമാനത്തിലാണ് ചീറ്റകളെ കൊണ്ടു വരുന്നത്. 

ഇവയെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. നാളെ തന്റെ 72ാം ജന്മദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവയെ ദേശീയോദ്യാനത്തിലേക്ക് തുറന്നുവിടും.

1952ഓടെ രാജ്യത്ത് വംശംനാശം സംഭവിച്ച ജീവി വര്‍ഗമാണ് ചീറ്റപ്പുലികള്‍. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസ വ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ഏഴ് ദശാബ്ദങ്ങള്‍ക്കിപ്പുറം നമീബിയയില്‍ നിന്ന് ചീറ്റകളെ എത്തിക്കുന്നത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

താനൂര്‍ കസ്റ്റഡി കൊലപാതകം; നാലു പൊലീസുകാര്‍ അറസ്റ്റില്‍

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ വിലക്കില്ല; ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ല; പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്‍മാറി

എന്തുകൊണ്ട് രോഹിത് ഇംപാക്ട് പ്ലെയര്‍ ആയി? കാരണം വെളിപ്പെടുത്തി പിയൂഷ് ചൗള

17 രോഗികളെ ഇന്‍സുലിന്‍ കുത്തിവെച്ച് കൊന്നു; യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ