ദേശീയം

പ്രണയത്തിന് തടസം; ഭര്‍ത്താവിനെ യുവതിയും കാമുകനും ചേർന്ന് അടിച്ചു കൊന്നു കത്തിച്ചു; കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞത് ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: പ്രണയ ബന്ധത്തിനു തടസം നിന്ന ഭര്‍ത്താവിനെ യുവതി അടിച്ചു കൊന്നു കത്തിച്ചു. തമിഴ്നാട് ധര്‍മപുരിയിലാണു നാടിനെ നടുക്കുന്ന കൊലപാതകം. കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെ 26കാരിയാണ് ഭര്‍ത്താവിനെ കൊന്നു കത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ടു യുവതിയും കാമുകനുമടക്കം മൂന്ന് പേര്‍ അറസ്റ്റിലായി. 

പാതി കത്തിയ നിലയില്‍ ശ്മശാനത്തില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണു കൊടും ക്രൂരതയുടെ ചുരുളഴിഞ്ഞത്. രണ്ടാഴ്ച മുന്‍പാണ് ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മുഖമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. 

എന്നാൽ പാന്റിന്റെ പോക്കറ്റില്‍ നമ്പര്‍ മാത്രം കത്തി പോകാത്ത നിലയില്‍ ആധാര്‍ കാര്‍ഡ് പൊലീസിനു കിട്ടി. പൊന്നാഗരം സോംപെട്ടിയിലെ മണി (30) എന്നയാളുടെ അഡ്രസിലായിരുന്നു കാർഡ്. വീട്ടിലെത്തി അന്വേഷിച്ച പൊലീസുകാരോട് ഒരാഴ്ചയായി മണിയെ കാണാനില്ല എന്നായിരുന്നു ഭാര്യ ഹംസവല്ലിയുടെ മറുപടി.

മണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ചപ്പോൾ കരഞ്ഞെങ്കിലും ഇവര്‍ക്കു കാര്യമായ ഭാവ വിത്യാസമുണ്ടായില്ല. തുടര്‍ന്നു രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ ഹംസവല്ലി സാധാരണ ജീവിതം നയിക്കുന്നതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു ക്രൂര കൊലപാതകം വെളിച്ചത്തായത്.

മൂന്ന് കൊല്ലം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് രണ്ട് വയസുള്ള കുട്ടിയുണ്ട്. 

ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒരു ദിവസമാണു വീട്ടിലെത്തിയിരുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠന കാലത്തെ കാമുകന്‍ സന്തോഷുമായി അതിനിടെ ബന്ധം സ്ഥാപിച്ചു. ഫോൺ വിളികളും സ്ഥിരമായി.

പിരിയാന്‍ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണു മണി ഇക്കാര്യം അറിയുന്നത്. അതിനെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മണി ഭാര്യയെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.

സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടിൽ വച്ചു മണിയെ അടിച്ചു കൊന്ന ശേഷം നരസിപുരയിലെ ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ചു മൃതദേഹം കത്തിച്ചു. പൂര്‍ണമായി കത്തിച്ചാരമാകുന്നതിനു മുന്‍പ് ഇരുവരും സ്ഥലം വിട്ടതാണു കൊലപാതകം തെളിയിക്കുന്നതിലേക്ക് എത്തിയത്. അറസ്റ്റ് ചെയ്ത മൂവരെയും കോടതി റിമാന്‍ഡ് ചെയ്തു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു