ദേശീയം

ചൂലെടുത്ത് കേന്ദ്രമന്ത്രി; നിമിഷങ്ങള്‍ക്കകം 'ക്ലീനായി' റെയില്‍വേ സ്റ്റേഷന്‍ ( വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനം ശുചിത്വ വാരമായി ആഘോഷിക്കുന്നതില്‍ പങ്കാളിയായി കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ്. ഹസ്രത് നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷന്‍ ശുചിയാക്കിക്കൊണ്ടാണ് കേന്ദ്രമന്ത്രി 'സ്വച്ഛതാ പഖ്‌വാഡ' ആചരണത്തിൽ പങ്കുചേര്‍ന്നത്. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഷ്ട്രീയം എന്നത് സേവനമാണ്. സംശുദ്ധിയാണ് സേവനത്തിന്റെ പര്യായം. അതുകൊണ്ടു തന്നെ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകള്‍, ട്രെയിനുകള്‍, പോസ്റ്റ് ഓഫീസുകള്‍, ടെലകോം, ഐടി വകുപ്പുകളെല്ലാം ഇന്നു മുതല്‍ ശുചിത്വവാരമായി ആചരിക്കുകയാണെന്ന് കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവ് പറഞ്ഞു. 

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 72 വയസ്സ് തികയുകയാണ്. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ചരിത്രസംഭവമാക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി പാര്‍ട്ടി 21 ദിവസം നീണ്ടു നില്‍ക്കുന്ന സേവാ ആന്റ് സമര്‍പ്പണ്‍ ക്യാംപെയ്‌ന് തുടക്കം കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി ആസ്ഥാനത്ത് മോദിയുടെ ജീവിതവും രാഷ്ട്രീയപ്രവര്‍ത്തനങ്ങളും വെളിവാക്കുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി